anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സ്ക്കൂൾ തല കായിക മേളയ്ക്ക് തിരിതെളിഞ്ഞു.

വാണിയംകുളം ടി.ആർ.കെ സ്ക്കൂൾ തല കായിക മേളയ്ക്ക് തിരിതെളിഞ്ഞു. പ്രിൻസിപ്പാൾ വി. ഫിറോസ്, ഹെഡ് മാസ്റ്റർ സി. കലാധരൻ, പി.ടി.എ പ്രസിഡന്റ് സതീഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി മേള നടക്കും. സീനിയർ,ജൂനിയർ,സബ് ജൂനിയർ വിഭാഗങ്ങളിലായി വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരക്കും. ലോഗ് ജംബ്, ഹൈജംബ്, ജാവലിൻ, ഡിസ്ക്കസ് ത്രോ, റിലേ മത്സരങ്ങൾ എന്നിവ രണ്ടു ദിവസങ്ങളിലായി നടത്തും. സമാപന ദിവസമായ വ്യാഴാഴ്ച അധ്യാപകർക്കും, രക്ഷിതാക്കൾക്കും വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. ദീപശിഖാ പ്രയാണവും വിവിധ ഹൗസുകളുടെ മാർച്ച് പാസ്റ്റും അരങ്ങേറി. മത്സര വിജയികൾക്ക് സാക്ഷ്യപത്രവും മെഡലും വിതരണം ചെയ്തു.

Spread the News

Leave a Comment

IMG 20260806 WA0051