ചെർപ്പുളശ്ശേരി: ലഹരിക്കെതിരെ വിദ്യാർത്ഥികളിൽ ബോധവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ലയൺസ് ക്ലബ് ചെർപ്പുളശ്ശേരിയുടെ നേതൃത്വത്തിൽ എഴുവന്തല EN UP സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ചെർപ്പുളശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിലെ ശ്രീകുമാർ വാക്കട വിദ്യാർത്ഥികൾക്കായി ലഹരിയുടെ ദൂഷ്യഫലങ്ങളും ലഹരിക്കെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകളും വിശദീകരിച്ച് ക്ലാസെടുത്തു.
ചടങ്ങിൽ ഡിസ്ട്രിക്ട് ലയൺസ് ക്ലബ്ബിന്റെ ‘NO TO DRUGS’ പോസ്റ്റർ പ്രകാശനം ചെയ്തു.
ലയൺസ് ക്ലബ് ചെർപ്പുളശ്ശേരിയുടെ സർവീസ് പ്രോജക്ടിന്റെ ഭാഗമായി EN UP സ്കൂളിന് നോട്ടീസ് ബോർഡും നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ സി.വി. രാജേഷ് ലയൺസ് ക്ലബ് ഭാരവാഹികളിൽ നിന്ന് നോട്ടീസ് ബോർഡ് ഏറ്റുവാങ്ങി.
ലയൺസ് ക്ലബ് ഭാരവാഹികളായ ശരികുമാർ ഗീതാഞ്ജലി, കെ. ഉണ്ണികൃഷ്ണൻ, എം. മനോഹരൻ, യു. രവീന്ദ്രൻ, പി. പ്രകാശ്, ഹെഡ്മാസ്റ്റർ സി.വി. രാജേഷ്, അധ്യാപകരായ ഒ.പി. വനേഷ്, ഇ.എം. അഫ്സന തുടങ്ങിയവർ സംസാരിച്ചു.
