anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

യുവതകൾക്കാശ്വാസമായി മാരായമംഗലം കൈരളി ഫിറ്റ്നസ് ക്ലബ്ബ്

മാരായമംഗലം കൈരളി ഗ്രന്ഥശാല & റീഡിംഗ് റൂമിൻ്റെയും ആർട്സ് & സ്പോർട്സ് ക്ലബിൻ്റെയും ഉപഘടകമായി പ്രവർത്തിച്ച് വരുന്ന ” കൈരളി ഫിറ്റ്നസ് ക്ലബിൻ്റെ ” നേതൃത്വത്തിൽ യൂണിഫോം ജോലി തേടുന്ന യുവതി യുവാക്കൾക്കായി ആത്മാർത്ഥവും തീർത്തും സൗജന്യവുമായി നടത്തിവരുന്ന കായിക പരിശീലനം വിജയപാതയിൽ മുന്നേറുകയാണ്. മാരായമംഗലം ഗവർമെൻറ്റ് ഹയർ സെക്കണ്ടറി സ്കൂൾ മൈതാനിയിൽ അഞ്ച് വർഷം മുന്നേ ആരംഭിച്ച പരിശീലപരിപാടിയിൽ പാലക്കാട് മലപ്പുറം തൃശ്ശൂർ ജില്ലകളിൽ നിന്നായി എത്തുന്ന നൂറുകണക്കിന് യുവതി യുവാക്കളുടെ തൊഴിൽ സ്വപ്നത്തിന് സാഫല്യം കൈവരുത്തുകയാണ് കഠിനമായ പരിശീലനങ്ങളിലൂടെ കൈരളി ഫിറ്റ്നസ് ക്ലബ് ചെയ്തു വരുന്നത്.IMG 20260923 WA0202

കേരള പോലീസിൽ സി പി ഒ മുതൽ ഇൻസ്പെക്ടർ ട്രെയ്നിയായും , ഫോറസ്റ്റ് , ഫയർഫോഴ്സ്, എക്സൈസ് വയുപ്പികളിലെ വിവിധ യൂണിഫോം കാറ്റഗറികളിലേക്കും കൂടാതെ സൈനിക അർദ്ധസൈനിക വിഭാഗങ്ങളിലേക്കുമായി ഏതാണ്ട് അമ്പതോളം ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിച്ചതിൻ്റെ ആഹ്ലാദത്തിലാണ് കൈരളി ഫിറ്റ്നസ് ക്ലബിൻ്റെ പ്രവർത്തകരും ഭാരവാഹികളും.

ഫിറ്റ്നസ് ക്ലബ്ബിൻ്റെ ആറാമത് ബാച്ചിൻ്റെ പരിശീലനോദ്ഘാടനം
ചെർപ്പുളശേരി സി.ഐ ആയിരുന്ന ശ്രീ കവിരാജ്
നിർവ്വഹിച്ചു.
തദവസരത്തിൽ
ജോലി ലഭിച്ച കായിക താരങ്ങൾക്ക് അനുമോദനങ്ങളും നൽകുകയുണ്ടായി.
ഒറ്റപ്പാലം താലൂക്ക്
ഗ്രന്ഥശാലാ കൗൺസിൽ
അധ്യക്ഷൻ ഐ ഷാജു
സി ബാബു
റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ,
എം. രവികുമാർ,
ഡോ. കെ അജിത്,
ദിലീപ് കുമാർ വി. പി, മോഹൻദാസ് പി,
സലാം സി,
പി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

കൈരളി ഗ്രന്ഥശാലയുടെ പ്രസിഡണ്ടും വിമുക്ത ഭടനുമായ എം ശശികുമാർ, മാരായമംഗലം സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ കായികാധ്യാപകൻ ഡോ. ബിപിൻ ശങ്കർ എന്നിവരുടെ നേതൃത്വത്തിലാണ് കായിക പരിശീലനങ്ങൾ നടന്നു വരുന്നത്.

വളരെ ഉന്നത നിലവാരം പുലർത്തുന്ന ഹൈജമ്പ് ബെഡ്, ജംമ്പിങ്ങ് പിറ്റ് ,
മൾട്ടി എക്സൈസ് ബാർ,
വെർട്ടിക്കൽ റോപ് എന്നി ഉപകരണങ്ങൾ പരിശീലനത്തിന് ഉള്ളത് ക്ലബ്ബിൻ്റെ മറ്റൊരു സവിശേഷതയാണ്.
ചിട്ടയായ പരിശീലനമാണ് കൈരളി ഫിറ്റ്നസ് ക്ലബിൻ്റെ മുഖമുദ്ര.

യൂണിഫോം ജോലിക്ക് പുറമെ പി . എസ്. സി പരിശീലനം , കൗൺസിലിംഗ് ക്ലാസുകൾ, വിവിധ ആരോഗ്യ ക്യാമ്പുകൾ , ബോധവത്ക്കരണ റാലികൾ, മാരത്തോൺ ഓട്ടമത്സരങ്ങൾ എന്നിവകളും കൈരളി ഫിറ്റ്നസ് ക്ലബ് നടത്തി വരുന്നുണ്ട്.

ഫിറ്റ്നസ് ക്ലബിൽ അംഗത്വമെടുക്കുന്നതിനായി 9048249096,
8606589314 എന്നി
നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് കൈരളി ഭാരവാഹികൾ അറിയിച്ചു

Spread the News

Leave a Comment

IMG 20260806 WA0051