നാടക കലാകാരനും സംഘാടകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. 78 വയസ്സായിരുന്നു. കലാ കൂട്ടായ്മ സൂര്യയുടെ അമരക്കാരനായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൂര്യകൃഷ്ണ മൂർത്തി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരളത്തിന്റെ കലാ-സാംസ്കാരിക മേഖലയിൽ അടയാളപ്പെടുത്തിയ കലാ കൂട്ടായ്മയുടെ അമരക്കാരനാണ് വിട പറയുന്നത്