anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

നാട്ടുപച്ച’ ഔഷധച്ചെടി പ്രദർശനം സംഘടിപ്പിച്ചു.

നെല്ലായ : പൊട്ടച്ചിറ എം.ടി.ഐ സെൻട്രൽ സ്കൂളിൽ നാട്ടുനന്മകളും പരമ്പരാഗത ആരോഗ്യ അറിവുകളും വിദ്യാർഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ “നാട്ടുപച്ച” ഔഷധച്ചെടി പ്രദർശനം സംഘടിപ്പിച്ചു. തൊടിയിലും വഴിയോരങ്ങളിലും വളരുന്ന സസ്യങ്ങളുടെ ഔഷധഗുണങ്ങളെക്കുറിച്ച് പുതിയ തലമുറയ്ക്ക് അവബോധം നൽകുക എന്നതായിരുന്നു ഈ പ്രദർശനത്തിന്റെ പ്രധാന ലക്ഷ്യം. തുളസി, കറ്റാർവാഴ, കീഴാർനെല്ലി, മുക്കുറ്റി, പനിക്കൂർക്ക, ആടലോടകം, കരിനൊച്ചി, ശംഖുപുഷ്പം തുടങ്ങി നൂറിലധികം ഔഷധച്ചെടികൾ പ്രദർശനത്തിൽ അണിനിരത്തി.

വിദ്യാർത്ഥികൾ തന്നെ ശേഖരിച്ച ഓരോ ചെടിയുടെയും ശാസ്ത്രീയ നാമവും, അവ ഏതെല്ലാം രോഗങ്ങൾക്കാണ് പ്രതിവിധിയായി ഉപയോഗിക്കുന്നത് എന്ന വിവരങ്ങളും അടങ്ങിയ ചാർട്ടുകളും ചെടിയോടൊപ്പം പ്രദർശിപ്പിച്ചത് വിദ്യാർഥികൾക്ക് അറിവനുഭവം പകർന്നു. സ്‌കൂൾ വർക്കിംഗ് സെക്രട്ടറി കെ.അബൂബക്കർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഒ.എം അസ്മത്ത് അധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ കെ.ലതിക വിവിധ ഔഷധച്ചെടികളെ പരിചയപ്പെടുത്തി.പണ്ടുകാലത്ത് വീടുകളിൽ ഉപയോഗിച്ചിരുന്ന മുത്തശ്ശി വൈദ്യങ്ങളെയും ഒറ്റമൂലികളെയും കുറിച്ചുള്ള ലഘുവിവരണങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു.

 

Spread the News

Leave a Comment

IMG 20260806 WA0051