അടക്കാപുത്തൂർ: ശബരി പി.ടി.ബി സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ സർക്കാർ പുതുതായി അനുവദിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) യൂണിറ്റിന്റെ ഉദ്ഘാടനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സുരേഷ് കുമാർ നിർവഹിച്ചു.
വാർഡ് മെമ്പർ കെ.ടി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളിൽ അച്ചടക്കം, സാമൂഹിക പ്രതിബദ്ധത, നിയമബോധം, സേവനമനോഭാവം എന്നിവ വളർത്തുന്നതിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് വലിയ പങ്കുണ്ടെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
എസ്.പി.സി ജില്ലാ എ.ഡി.എൻ.ഒ ടി. നന്ദകുമാർ, ചെർപ്പുളശ്ശേരി എസ്.എച്ച്.ഒ പി.കെ. സുരേഷ്, സ്കൂൾ പ്രിൻസിപ്പൽ ടി. ഹരിദാസ്, അഡ്മിനിസ്ട്രേറ്റർ പ്രദീപ് മേനോൻ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ എ.എൻ. മോഹനൻ, ടി. അബ്ദുൽ കലാം, എസ്.പി.സി അധ്യാപക കോ-ഓർഡിനേറ്റർമാരായ പി.എസ്. വാണി, സി.ആർ. അഖിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പുതിയ എസ്.പി.സി യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് ഉദ്ഘാടനച്ചടങ്ങോടെ ഔദ്യോഗിക തുടക്കമായി.