പാലക്കാട് ജില്ലയിൽ ഉൾനാടൻ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടുലക്ഷം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിക്ക് കൊടുമ്പ് അമ്പലക്കടവിൽ തുടക്കം കുറിച്ചു.
20 ലക്ഷം രൂപയാണ് ഇതിനായി നീക്കിവെച്ചത്. സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ബി രാജു നിർവഹിച്ചു. കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ ശാന്ത അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.ആർ കുമാരൻ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്. മഞ്ജു, ഫിഷറീസ് ഓഫീസർമാരായ സബ്ന, വേണുഗോപാൽ, മത്സ്യ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി
എ. സമീർഖൻ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എ. ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.