വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ വ്യക്തിത്വ വികസന വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥിയും BOSCH ലിമിറ്റഡ് ഡെപ്യൂട്ടി ജനറൽ മാനേജരും റീജിയണൽ ട്രെയിനറുമായ വിഷ്ണു പ്രസാദ് വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകൻ എം. ശശികുമാർ അധ്യക്ഷത വഹിച്ചു. സയൻസ് ക്ലബ്ബ് കൺവീനർ വി. വിദ്യ സ്വാഗതം പറഞ്ഞു. വേങ്ങശ്ശേരി സൗഹൃദ കൂട്ടായ്മ സെക്രട്ടറി പി.പി. രാജഗോപാൽ, സീനിയർ അസിസ്റ്റന്റ് കെ. അജിത് തമ്പാൻ, സ്കൂൾ ലീഡർ കെ.എം. അഭിനവ് എന്നിവർ ആശംസകൾ നേർന്നു. എസ്. ശിവരഞ്ജൻ നന്ദി പറഞ്ഞു.
വിഷ്ണു പ്രസാദിന്റെ നേതൃത്വത്തിൽ നടന്ന വർക്ക്ഷോപ്പിൽ വ്യക്തിത്വ വികസനം, ആത്മവിശ്വാസം, ആശയവിനിമയശേഷി, നേതൃത്വഗുണം തുടങ്ങിയ വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായ അനുഭവമായി വർക്ക്ഷോപ്പ് മാറി.