anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പുത്തനാൽക്കൽ നവരാത്രി സംഗീതോത്സവം ഒക്ടോബർ 11 മുതൽ 21 വരെ

File 0000000081fc8211b56e7592389957ef

 

ചെർപ്പുളശ്ശേരി: ശാസ്ത്രീയ സംഗീതത്തിന്റെ രാഗസൗന്ദര്യം നിറച്ച് ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം ഒക്ടോബർ 11 മുതൽ 21 വരെ നടക്കും. പതിനൊന്നു ദിവസങ്ങളിലായി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ നടക്കുന്ന സംഗീതോത്സവത്തിൽ നിരവധി സംഗീതജ്ഞർ പങ്കെടുക്കും.

ഒക്ടോബർ 12 വൈകുന്നേരം 4.30ന് കനകധാര സംഘം കമലാംബ നവാവരണ കൃതികൾ ആലപിക്കും. വൈകുന്നേരം 6.45ന് രഞ്ജിനി രാധയുടെ വായ്പ്പാട്ട് കച്ചേരി നടക്കും. വിശേഷ് സ്വാമിനാഥൻ വയലിനിലും കല്ലേക്കുളങ്ങര ഉണ്ണികൃഷ്ണൻ മൃദംഗത്തിലും രമേഷ് വെള്ളിനേഴി മുഖർശംഖിലും പക്കമേളമൊരുക്കും.

ഒക്ടോബർ 13ന് വൈകുന്നേരം 4.30ന് ഡോ. അക്ഷയ് കുമാറും 6.45ന് സായ് വിഘ്നേഷും വായ്പ്പാട്ട് അവതരിപ്പിക്കും. സായ് വിഘ്നേഷിന്റെ കച്ചേരിക്ക് സുനിത ഹരിശങ്കർ വയലിൻ, ഡോ. അനിലക്കാട് ആർ. ജയകൃഷ്ണൻ മൃദംഗം, കുറിച്ചിത്താനം അനന്തകൃഷ്ണൻ ഘടം എന്നിവയിൽ അകമ്പടിയേകും.

ഒക്ടോബർ 14ന് വൈകുന്നേരം 4.30ന് പ്രദീപ് അങ്ങാടിപ്പുറത്തിന്റെയും 6.45ന് അഭിരാം ബോഡയുടെയും കച്ചേരികൾ നടക്കും. ഒക്ടോബർ 15ന് വൈകുന്നേരം 4.30ന് ഡോ. ലത കൈലിനാടും 6.45ന് ആദിത്യ നാരായൺ ശങ്കറും വായ്പ്പാട്ട് അവതരിപ്പിക്കും.

ഒക്ടോബർ 18ന് രാവിലെ 8.30 മുതൽ സംഗീതാരാധന നടക്കും. പ്രമോദ് മൂർത്തിയേടം, അഖിലേഷ് നാരായണൻ, അന്നപൂർണി ഗണേശൻ എന്നിവർ വയലിനിലും ഗണേശൻ പാലക്കാട്, വെള്ളിനേഴി സതീശൻ, സൂരജ് സുരേഷ്, നിഖിലേഷ് മൂർത്തിയേടം, മധുസൂദനൻ എലക്കുളം എന്നിവർ മൃദംഗത്തിലും പങ്കെടുക്കും. വൈകുന്നേരം 6.45ന് രാമകൃഷ്ണമൂർത്തിയുടെ പ്രധാന കച്ചേരി അരങ്ങേറും. എം. രാമകൃഷ്ണൻ വയലിനിലും തിരുവനന്തപുരം ബാലാജി മൃദംഗത്തിലും അകമ്പടിയേകും.

ഒക്ടോബർ 19ന് വൈകുന്നേരം 4.30ന് ഭവപ്രിയ സുബ്രഹ്മണ്യത്തിന്റെ കച്ചേരി നടക്കും. അനന്തകൃഷ്ണൻ വയലിനിലും വിഷ്ണു ചിതാമണി ഗുരുവായൂർ മൃദംഗത്തിലും പങ്കെടുക്കും. വൈകുന്നേരം 6.45ന് ജി. രവികിരൺ വായ്പ്പാട്ട് അവതരിപ്പിക്കും. മദൻമോഹൻ വയലിൻ, നെയ്ച്ചൂർ നാഗരാജൻ മൃദംഗം, ഉടുപ്പി ശ്രീധർ ഘടം എന്നിവയിൽ പക്കമേളമൊരുക്കും.

ഒക്ടോബർ 20ന് വൈകുന്നേരം 4.30ന് വെച്ചൂർ ശങ്കറിന്റെ കച്ചേരിക്ക് അഭിജിത്ത് പല്ലശ്ശന വയലിനിലും സഞ്ജയ് ശങ്കർ മൃദംഗത്തിലും നാരായണൻ പാലക്കാട് ഘടത്തിലും അകമ്പടിയേകും. വൈകുന്നേരം 6.45ന് ടി.എൻ.എസ്. കൃഷ്ണയുടെ പ്രധാന കച്ചേരി നടക്കും. ബി.യു. ഗണേഷ് പ്രസാദ് വയലിൻ, ചേർത്തല അനന്തകൃഷ്ണൻ മൃദംഗം, ഉടുപ്പി ശ്രീകാന്ത് ഗഞ്ചിറ, രോഹിത് പ്രസാദ് ഘടം എന്നിവയിൽ പങ്കെടുക്കും.

ഒക്ടോബർ 21ന് രാവിലെ 8.30ന് ഡോ. വെള്ളിനേഴി സുബ്രഹ്മണ്യത്തിന്റെ സമാപന കച്ചേരി നടക്കും. കൊടുത്തറപ്പിള്ളി സുബ്ബുരാമൻ വയലിനിലും സനോജ് ഗുരുവായൂർ മൃദംഗത്തിലും വെള്ളിനേഴി സതീശൻ ഘടത്തിലും അകമ്പടിയേകും.

സംഗീതാസ്വാദകരെ നവരാത്രി മണ്ഡപത്തിലേക്ക് സംഘാടകർ ക്ഷണിച്ചു. പ്രസിഡന്റ് കെ.ബി. രാജേന്ദ്രൻ, സെക്രട്ടറി ജി. സുബ്രഹ്മണ്യൻ, ട്രഷററും ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുമായ കെ. മനോജ്കുമാർ, ചീഫ് കോ-ഓർഡിനേറ്റർ പി. പ്രേംകുമാർ, ജനറൽ കൺവീനർ ഹരിദാസ് പതിയടിയിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.ബി. രാജ്‌ആനന്ദ് എന്നിവർ സംഗീതോത്സവത്തിന് നേതൃത്വം നൽകും.

Spread the News

Leave a Comment

IMG 20260806 WA0051