anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

“നിറമുള്ള കൂട്ടുകാർ’; പക്ഷികളുടെ വർണലോകവുമായി ബാലകൃഷ്ണൻ ആനമങ്ങാട് സ്കൂളുകളിലേക്ക്

IMG 20260927 WA0176

 പെരിന്തൽമണ്ണ: കുട്ടികളിൽ പക്ഷികളോടും പ്രകൃതിയോടും സ്നേഹവും സംരക്ഷണബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ റിട്ടയേഡ് അധ്യാപകനും, പരിസ്ഥിതി പ്രവർത്തകനും, പക്ഷിനിരീക്ഷകനുമായ ബാലകൃഷ്ണൻ ആനമങ്ങാട് സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന പക്ഷിച്ചിത്ര പ്രദർശനമാണ് ‘നിറമുള്ള കൂട്ടുകാർ’.IMG 20260927 WA0180

കേരളത്തിൽ കാണപ്പെടുന്ന വിവിധയിനം പക്ഷികളുടെ മനോഹരമായ ചിത്രങ്ങളാണ് പ്രദർശനത്തിന്റെ പ്രധാന ആകർഷണം. പക്ഷികളെ ചിത്രങ്ങളിലൂടെ പരിചയപ്പെടുത്തുന്നതിനൊപ്പം അവയുടെ ആവാസവ്യവസ്ഥ, സ്വഭാവസവിശേഷതകൾ, പ്രകൃതിയിലെ പ്രാധാന്യം തുടങ്ങിയ കാര്യങ്ങളും കുട്ടികളിലേക്ക് എത്തിക്കുകയാണ് പ്രദർശനത്തിന്റെ ലക്ഷ്യം.IMG 20260927 WA0179

പക്ഷിനിരീക്ഷണത്തിനിടയിൽ ബാലകൃഷ്ണൻ ആനമങ്ങാട് സ്വന്തം ക്യാമറയിൽ പകർത്തിയ ചിത്രങ്ങളാണ് ‘നിറമുള്ള കൂട്ടുകാർ’ എന്ന പേരിൽ വിദ്യാർത്ഥികൾക്കു മുന്നിലെത്തുന്നത്.  വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കൂടെ സമീപത്തുള്ള കൊടികുത്തിമലയിലെ നൂറ്റിയമ്പതിലധികം പക്ഷികളെ കണ്ടെത്താനായതും അത്ഭുതം വിതറി’ എന്നാണ് അദ്ദേഹം പക്ഷിനിരീക്ഷണ അനുഭവങ്ങളെക്കുറിച്ച് പങ്കുവയ്ക്കുന്നത്.IMG 20260927 WA0177

വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളിൽ മാത്രം പരിചിതമായ പല പക്ഷികളെയും ചിത്രങ്ങളിലൂടെ അടുത്തറിയാനുള്ള അവസരമാണ് പ്രദർശനം ഒരുക്കുന്നത്. കേരളത്തിൽ കാണുന്ന നാടൻ പക്ഷികൾക്കൊപ്പം ദേശാടനപ്പക്ഷികളെയും മറ്റു അപൂർവ പക്ഷികളെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു.

പക്ഷികളുടെ നിറവും രൂപഭംഗിയും മാത്രം ആസ്വദിക്കുന്നതിൽ ഒതുങ്ങാതെ, അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികളിലേക്ക് എത്തിക്കുക എന്നതാണ് ബാലകൃഷ്ണൻ ആനമങ്ങാടിന്റെ ശ്രമം. പ്രകൃതിയിലെ ഓരോ ജീവജാലത്തിനും അതിന്റേതായ സ്ഥാനമുണ്ടെന്നും പക്ഷികളുടെ നിലനിൽപ്പ് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പ്രദർശനം ഓർമിപ്പിക്കുന്നു.IMG 20260927 WA0181

സ്കൂളുകളിലും വിദ്യാലയ ക്യാമ്പുകളിലും സംഘടിപ്പിക്കുന്ന ‘നിറമുള്ള കൂട്ടുകാർ’ പക്ഷിച്ചിത്ര പ്രദർശനം കുട്ടികൾക്ക് ഒരേസമയം കാഴ്ചാനുഭവവും പ്രകൃതിപഠനവുമാകുന്നു. പുതിയ തലമുറയിൽ പക്ഷിനിരീക്ഷണത്തോടും പരിസ്ഥിതി സംരക്ഷണത്തോടും താൽപര്യം വളർത്താനുള്ള വ്യത്യസ്തമായ ബോധവൽക്കരണ പ്രവർത്തനമായാണ് ബാലകൃഷ്ണൻ ആനമങ്ങാട് ഈ പ്രദർശനവുമായി മുന്നോട്ടുപോകുന്നത്.”

Spread the News

Leave a Comment

IMG 20260806 WA0051