കടമ്പഴിപ്പുറം. ഗ്രാമപഞ്ചായത്ത് അംഗത്തിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കാൻ ശ്രമിച്ചതിനെതിരെ പഞ്ചായത്തംഗം പോലീസിൽ പരാതി നൽകി. കഴിഞ്ഞദിവസം പഞ്ചായത്ത് അംഗമായ കല്ലടി ശ്രീലത ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. താൻ പഠിച്ച സ്കൂളിൽ സംഘ പ്രവർത്തനം നടത്തുന്നു എന്ന പേരിലാണ് പോസ്റ്റ് ഇട്ടത്. അതിനു താഴെയാണ് ഒരാൾ ലൈംഗിക ചുവയോടെ പോസ്റ്റ് ഇടുകയും തന്നെ മോശപ്പെടുത്തുകയും, സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതെന്ന് കല്ലടി ശ്രീലത ശ്രീകൃഷ്ണപുരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു . പോലീസ് ഉചിതമായി ഇടപെടാം എന്ന് അറിയിച്ചിട്ടുണ്ട് എന്ന് ശീലത പറഞ്ഞു.