പാലക്കാട്: യുവജനങ്ങളുടെ അവകാശങ്ങൾക്കും സാമൂഹിക പ്രശ്നങ്ങൾക്കും ജനാധിപത്യപരമായ ഇടപെടലുകൾക്കും കൂടുതൽ ശക്തമായ നേതൃത്വം നൽകുകയെന്ന ലക്ഷ്യത്തോടെ യങ് ഡെമോക്രാറ്റ്സ് പാലക്കാട്–മലമ്പുഴ അസംബ്ലി യൂത്ത് കൗൺസിൽ രൂപീകരിച്ചു. വിദ്യാർത്ഥി–യുവജനങ്ങളുടെ ശബ്ദം പൊതുസമൂഹത്തിൽ ശക്തമായി ഉയർത്തുകയും സാമൂഹിക വിഷയങ്ങളിൽ സജീവ ഇടപെടലുകൾ നടത്തുകയും ചെയ്യുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള സിറ്റി മിനാറിൽ നടന്ന യൂത്ത് കൗൺസിലിന്റെ ഉദ്ഘാടനം എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം റാഷിക് ചടനാംകുറുശ്ശി നിർവഹിച്ചു. യങ് ഡെമോക്രാറ്റ്സ് ജില്ലാ ജോയിന്റ് കൺവീനർ നസീഹ് മണ്ണാർക്കാട് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷെബീർ സ്വാഗതം പറഞ്ഞു. യങ് ഡെമോക്രാറ്റ്സ് സംസ്ഥാന ജോയിന്റ് കൺവീനർ അംജദ് കണിയാപുരം വിഷൻ പേപ്പർ അവതരിപ്പിച്ചു.
യുവജനങ്ങളെ കേവലം രാഷ്ട്രീയ ചർച്ചകളിലെ പങ്കാളികളായി മാത്രം കാണാതെ സമൂഹത്തിന്റെ വിവിധ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുന്ന ശക്തിയായി വളർത്തിയെടുക്കുകയാണ് യൂത്ത് കൗൺസിലിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക നീതി, യുവജന ക്ഷേമം തുടങ്ങിയ വിഷയങ്ങളിൽ യുവാക്കളുടെ ആശയങ്ങളും ആവശ്യങ്ങളും ഉയർത്തിപ്പിടിച്ച് ജനാധിപത്യപരമായ ഇടപെടലുകൾക്ക് നേതൃത്വം നൽകും. പുതിയ തലമുറയെ പൊതുപ്രവർത്തനത്തിന്റെ ഭാഗമാക്കുന്നതിനും യുവജന നേതൃത്വത്തെ വളർത്തിയെടുക്കുന്നതിനും കൗൺസിൽ പ്രവർത്തിക്കുമെന്നും അവർ വ്യക്തമാക്കി.
യങ് ഡെമോക്രാറ്റ്സ് ജില്ലാ കൺവീനർ ഇബ്രാഹിം ആറങ്ങോട്ടുകര പുതിയ മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ പ്രഖ്യാപനം നടത്തി. ജില്ലാ കമ്മിറ്റി അംഗം ഹസനുൽ ബന്ന അഭിവാദ്യം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സഹദിയ കൊപ്പം ആശംസകൾ നേർന്നു. ജില്ലാ ജോയിന്റ് കൺവീനർമാരായ നിഖിൽ മലമ്പുഴ,അഫീഫ് ഒറ്റപ്പാലം, എസ്ഡിപിഐ മണ്ഡലം ജോയിന്റ് സെക്രട്ടറി ഷെബീർ കുറിശാംകുളം, ജില്ലാ കമ്മിറ്റി അംഗം സൽമാൻ പാലക്കാട് തുടങ്ങിയവർ പങ്കെടുത്തു.
പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥി–യുവജന പ്രവർത്തകരും സാമൂഹിക രംഗത്തുള്ളവരും പരിപാടിയിൽ പങ്കെടുത്തു.
പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റായി റാഷിക് മുജാഹിദിനെയും വൈസ് പ്രസിഡന്റുമാരായി ഉബൈദ്, ഷെറീന എന്നിവരെയും സെക്രട്ടറിമാരായി ജമീഷ ചുണ്ണാമ്പുതറ, ആബിദ് പേഴുംകര എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി ഷെമീം ശങ്കുവാരമേട്, അബ്ദുൽ ബാസിത് എന്നിവരെയും ട്രഷററായി ഷഫീഖിനെയും കമ്മിറ്റി അംഗങ്ങളായി ഷിബിൽ, ബെനസീർ, ജിൻഷാദ് കണ്ണാടി എന്നിവരെയും തിരഞ്ഞെടുത്തു. മലമ്പുഴ മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റായി ആശിഖ് കെ.എച്ചിനെയും വൈസ് പ്രസിഡന്റുമാരായി സനൽ, മിഷാൽ എന്നിവരെയും സെക്രട്ടറിമാരായി ഷിയാസ്, ഇർഫാൻ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി രാഹുൽ, അൻസിൽ എന്നിവരെയും തിരഞ്ഞെടുത്തു.
മീഡിയ ഇൻചാർജ്:
ഷഹീം
+91 90370 62047