anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് ഇനി ജനസേവനത്തിന്

1790591547539 (1)

ചെർപ്പുളശ്ശേരി: ജനങ്ങൾക്ക് അടിയന്തരഘട്ടങ്ങളിൽ ആശ്വാസമാകുക എന്ന ലക്ഷ്യത്തോടെ ചെർപ്പുളശ്ശേരി സർവീസ് സഹകരണ ബാങ്ക് ആരംഭിച്ച ആംബുലൻസ് സർവീസ് പ്രവർത്തനം തുടങ്ങി. കഴിഞ്ഞ ദിവസം ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്ത് നിരത്തിലിറക്കി.

ബാങ്കിങ് പ്രവർത്തനങ്ങൾക്കൊപ്പം സാമൂഹിക പ്രതിബദ്ധതയോടെയുള്ള ജനസേവന പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് പൊതുജനങ്ങൾക്കായി ആംബുലൻസ് സൗകര്യം ഒരുക്കിയിരിക്കുന്നത്. അടിയന്തര ചികിത്സ ആവശ്യമായ രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും മറ്റ് അത്യാവശ്യ ഘട്ടങ്ങളിലും ഈ സേവനം നാട്ടുകാർക്ക് പ്രയോജനപ്പെടും.

“ജനങ്ങളുടെ ആരോഗ്യസുരക്ഷയ്ക്ക് കരുത്താകുന്ന സേവനമാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ജനോപകാരപ്രദമായ നിരവധി പദ്ധതികൾ ഇനിയും ബാങ്ക് ആവിഷ്കരിക്കും,” ബാങ്ക് പ്രസിഡന്റ് ഷാജി പാറക്കൽ പറഞ്ഞു.

ആംബുലൻസ് സേവനം ആവശ്യമായവർക്ക് 9400225102 എന്ന നമ്പറിൽ ബന്ധപ്പെടാം.

അനുഗ്രഹ വിഷൻ ന്യൂസ്

Spread the News

Leave a Comment

IMG 20260806 WA0051