കോഴിക്കോട്. അപകടമാകുന്ന രീതിയിൽ വാഹനമോടിച്ചതിന് യൂട്യൂബർ അശ്വന്ത് കോക്കിനെ കോഴിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ച് ബൈക്കിലും കാറിലും ഇടിച്ചു എന്നതാണ് ഇദ്ദേഹം ചെയ്ത കുറ്റം. അമിതമായി മദ്യപിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു. മലയാള സിനിമകളുടെ റിവ്യൂ ചെയ്യുന്ന യൂട്യൂബർ ആണ് അശ്വന്ത് കോക്ക്.