anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി നഗരസഭയിൽ മെഡിക്കൽ ക്യാമ്പും സി.പി.ആർ. പരിശീലനവും സംഘടിപ്പിച്ചു

IMG 20260930 WA0172

ചെർപ്പുളശ്ശേരി: നഗരസഭയുടെ നേതൃത്വത്തിൽ ‘സ്വച്ഛതാ ഹി സേവാ — കൈയോട് കൈ’ ക്യാമ്പയിന്റെ ഭാഗമായി ഹരിതകർമസേനാംഗങ്ങൾ, ശുചീകരണത്തൊഴിലാളികൾ, ആശാ പ്രവർത്തകർ എന്നിവർക്കായി മെഡിക്കൽ ക്യാമ്പും സി.പി.ആർ. പരിശീലനവും സംഘടിപ്പിച്ചു.

മാങ്ങോട് കേരള മെഡിക്കൽ കോളേജ്, ചെർപ്പുളശ്ശേരി സൈൻസ് കണ്ണാശുപത്രി, എലിയപ്പെറ്റ മജീസ് മെഡിക്കൽ സെന്റർ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. ക്യാമ്പിന്റെ ഭാഗമായി ആരോഗ്യപരിശോധനകൾ നടത്തുകയും അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന സി.പി.ആർ. പരിശീലനം നൽകുകയും ചെയ്തു. നമസ്തേ കാർഡുകളും വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളടങ്ങിയ പി.പി.ഇ. കിറ്റുകളും വിതരണം ചെയ്തു.

നഗരസഭ ചെയർപേഴ്സൺ കെ.ടി. ജംസിയ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ അബൂബക്കർ സ്വാഗതം പറഞ്ഞു. വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ അനിത ആശംസകൾ അറിയിച്ചു. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജയപ്രകാശ് നന്ദി രേഖപ്പെടുത്തി.

വിവിധ സ്ഥിരംസമിതി അധ്യക്ഷർ, നഗരസഭാ കൗൺസിലർമാർ, ആരോഗ്യവിഭാഗം ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051