വാണിയംകുളം.. സ്ത്രീ ശാക്തീകരണത്തിനായുള്ള കേന്ദ്രത്തിന്റെ സാമൂഹിക സമ്പർക്ക പരിപാടിയുടെ ഭാഗമായി വാണിയംകുളം ടി.ആർ.കെ സ്ക്കൂളിൽ അധ്യാപകർക്കും അനധ്യാപകർക്കുമായി ബോധവത്ക്കരണ ക്ലാസ്സുകൾ നടത്തി. 
പോക്സോ, പോഷ്, ബാല വിവാഹം തുടങ്ങിയ ആക്റ്റിലെ സേവനങ്ങളും പദ്ധതികളും, വിവരങ്ങളും നേരിട്ട് ജനങ്ങളിലേയ്ക്കെത്തിക്കുക എന്നതിന്റെ ഭാഗമായിട്ടാണ് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്. പാലക്കാട് ജില്ലാതല വുമൺസ് & ചൈൽഡ് ഡെവലപ്പ്മെന്റ് ഓഫീസാണ് ബോധവത്ക്കരണ ക്ലാസ്സിന് നേതൃത്വം നൽകിയത്. അഡ്വ: അതുല്യ, ലിയോ, ജിതിൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു. ടി.ആർ.കെ പ്രധാന അധ്യാപകൻ സി. കലാധരൻ, ഡെപ്യൂട്ടി എച്ച്.എം പി.കെ. മഞ്ജുള തുടങ്ങി സ്ക്കൂളിലെ മുഴുവൻ അധ്യാപകരും അനധ്യാപകരും ക്ലാസ്സിൽ പങ്കെടുത്തു.