anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി അർബൻ ബാങ്കിനെതിരെ നടക്കുന്നത് രാഷ്ട്രീയ വൈരാഗ്യങ്ങൾ

ചെർപ്പുളശ്ശേരി. ആർബിഐ നിയന്ത്രണത്തിലുള്ള ചെർപ്പുളശ്ശേരി അർബൻ ബാങ്കിനെതിരെ ചിലർ ഇറങ്ങിയിരിക്കുന്നത്  വെറും രാഷ്ട്രീയ നാടകങ്ങൾ ആണെന്ന് ബാങ്ക് അധികാരികൾ ചെർപ്പുളശ്ശേരിയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. എല്ലാവിധ ഓഡിറ്റിങ്ങിന് വിധേയമായി പ്രവർത്തിക്കുന്ന അർബൻ ബാങ്കിനെതിരെ നടക്കുന്ന ആരോപണങ്ങൾ തികച്ചും രാഷ്ട്രീയപ്രേരീതമാണെന്ന് ബാങ്ക് അധികാരികൾ പറഞ്ഞു. എല്ലാവർഷവും ഓഡിറ്റിംഗ് നടക്കുന്ന ബാങ്കിനെതിരെ ഒരു ഡയറക്ടർ തന്നെ കച്ചകെട്ടി ഇറങ്ങിയിട്ടുള്ളത് ജനങ്ങൾ തിരിച്ചറിയണമെന്ന് അധികാരികൾ ആവർത്തിച്ചു. നല്ല നിലയിൽ നടക്കുന്ന ധനകാര്യസ്ഥാപനങ്ങൾക്കെതിരെ ഇത്തരത്തിൽ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത് ജനങ്ങൾ തിരിച്ചറിയുമെന്നും ചെയർമാൻ അഡ്വക്കേറ്റ് മോഹനൻ അറിയിച്ചു. ബാങ്ക് ഡയറക്ടർമാർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു

Spread the News

Leave a Comment

IMG 20260806 WA0051