ചെർപ്പുളശ്ശേരി. .സ്വച്ഛത ഹി സേവ – കൈയ്യോട് കൈ – കൈകോർക്കാം മാലിന്യരഹിത പുതുയുഗ കേരളത്തിനായി -2026, ക്യാമ്പയിൻന്റെ ഭാഗമായി ഹരിതകർമസേന, ശുചീകരണ തൊഴിലാളികൾ, ഐഡിയൽ കോളേജ് എൻ എസ് എസ് വോളണ്ടിയർമാർ ചേർന്ന് ഇ എം എസ് റോഡ് പരിസരത്ത് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ജംസിയ കെ ടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജയകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ അബൂബക്കർ സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രേഷ്മ,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിത , ഐഡിയൽ കോളേജ് എൻഎസ് എസ് പ്രോഗ്രാം ഓഫീസർ അരുൺ, നഗരസഭാ ശുചീകരണ തൊഴിലാളി പ്രഭീഷ്,വൺ ന്യൂസ് പ്രതിനിധി നിഖിൽ രാജ് എന്നിവർ ആശംസകൾ അറിയിച്ചു. പബ്ലിക് ഹെൽത്ത് ഇൻപെക്ടർ അതുല്യ നന്ദി പറഞ്ഞു. കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.
സ്വച്ഛത ഹി സേവ – കൈയ്യോട് കൈ – കൈകോർക്കാം മാലിന്യരഹിത പുതുയുഗ കേരളത്തിനായി -2026, ക്യാമ്പയിൻ