ചെർപ്പുളശ്ശേരി. രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ 157-ാം ജന്മദിനത്തിൽ , ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്‌പാർച്ചനയും അനുസ്മരണ യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് അക്ബർ അലി അദ്ധ്യക്ഷ വഹിച്ച യോഗം യു ഡി എഫ് ഷൊർണ്ണൂർ നിയോജകമണ്ഡലം ചെയർമാൻ ടി ഹരിശങ്കരൻ ഉൽഘാടനം ചെയ്തു. മുനിസിപ്പൽ പാർലിമെന്ററി പാർട്ടി ലീഡർ കെ എം ഇസഹാക്ക് , കൗൺസിലർ ശ്രീലജ വാഴക്കുന്നത് , കെ ഉണ്ണികൃഷ്ണൻ , കെ.വി കെ ഇസ്മെയിൽ, കെ.സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.