anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി കോ ഓപ്പറേറ്റീവ് അർബ്ബൻ ബാങ്കിലെ സാമ്പത്തിക അഴിമതി ആരോപണത്തിൽ യുഡിഎഫ് പ്രതിഷേധ ധർണ്ണ

ചെർപ്പുളശ്ശേരി കോ ഓപ്പറേറ്റീവ് അർബ്ബൻ ബാങ്കിൽ, ബാങ്ക്‌നിയമങ്ങൾ കാറ്റിൽ പറത്തികൊണ്ട് , ഒരു സഹകരണ സ്ഥാപനത്തിലും നടക്കാൻ പാടില്ലാത്ത തരത്തിൽ നടക്കുന്ന നിയമ വിരുദ്ധ പ്രവർത്തികൾക്കും, കോടികളുടെ സാമ്പത്തിക ക്രമക്കേടുകൾക്കും , അഴിമതികൾക്കുമെതിരെ , ഭരണ സമിതി പിരിച്ചുവിട്ട് നിയമ നടപടികൾ സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് ചെർപ്പുളശ്ശേരി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  തിങ്കളാഴ്ച വൈകീട്ട് 4മണി മുതൽ 7മണിവരെ ചെർപ്പുളശ്ശേരി ടൗണിൽ പ്രതിഷേധ ധർണ്ണ നടത്തുന്നു. കെ.പി.സി.സി ജന:സെക്രട്ടറി  സി.ചന്ദ്രൻ ഉൽഘാടനം ചെയ്യുന്ന ധർണ്ണയിൽ മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.എ.അസീ സ് മുഖ്യപ്രഭാഷണവും , യുഡിഎഫ് ന്റെ മുതിർന്ന നേതാക്കൾ പങ്കെടുത്തു സംസാരിക്കുമെന്ന് ചെയർമാൻ സി എ ബക്കർ, കൺവീനർ പി അക്ബർ അലി എന്നിവർ അറിയിച്ചു

 

Spread the News

Leave a Comment

IMG 20260806 WA0051