നെല്ലായ: കെ.എസ്.എസ്.പി.യു. നെല്ലായ യൂണിറ്റിന്റെ കുടുംബസംഗമം എഴുവന്തല എ.എം.എൽ.പി. സ്കൂളിൽ നടന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി ഒ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മൂപ്പത്ത് ഗോപിനാഥൻ അധ്യക്ഷത വഹിച്ചു.
യൂണിറ്റ് സെക്രട്ടറി സി.പി. വിശ്വനാഥൻ, ജില്ലാ കമ്മിറ്റി അംഗം കെ.എം. ഉണ്ണികൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറി എ.എസ്. വിജയൻ, ഡോ. കെ. അജിത്, പി.കെ. ഉണ്ണികൃഷ്ണൻ, ബ്ലോക്ക് ട്രഷറർ അനിൽകുമാർ, കെ. രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു.
സംഗമത്തിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു. വിവിധ കലാപരിപാടികളും കുടുംബസംഗമത്തിന്റെ ഭാഗമായി അരങ്ങേറി.