പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി സുരേഷ് മച്ചാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” എന്ന സിനിമയുടെ പൂജാച്ചടങ്ങ് തൃശ്ശൂർ എലൈറ്റ് ഇന്റർനാഷണൽ ഹോട്ടലിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. എസ്.എസ്.എസ്. ഫിലിം കമ്പനിയുടെ ബാനറിൽ സുധീർ അമ്മാനത്ത്, ഷാജു സിയോൺ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
മലയാളത്തിന്റെ പ്രിയ മഹാനടൻ ടി.ജി. രവി ഭദ്രദീപം തെളിയിച്ച്
ചടങ്ങിന് മംഗളാരംഭം കുറിച്ചു. മലയാളികളുടെ ഹൃദയം കവർന്ന പ്രിയകവി വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം വിദ്യാധരൻ മാസ്റ്ററുടെ മനോഹരമായ സംഗീതത്തിൽ ഈ ചിത്രത്തിലൂടെ പിറവിയെടുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.പ്രശസ്ത പിന്നണി ഗായകൻ കെ.കെ. നിഷാദാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ചടങ്ങിൽ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, ചലച്ചിത്ര താരം ജയരാജ് വാര്യർ, ഗായകൻ കെ.കെ. നിഷാദ്,നായിക അഥീന സുനിൽ തുടങ്ങി സിനിമാ-രാഷ്ട്രീയ-സാമൂഹിക- സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.
തിരക്കഥ-എസ് ശ്രീകുമാർ,പി രഘുനാഥ്, പ്രൊഡക്ഷൻ കൺട്രോളർ-മുരളി ഗുരുവായൂർ, സ്റ്റിൽസ്സ് – വിദ്യാസാഗർ, പി ആർ ഓ-എ എസ് ദിനേശ്,മനു ശിവൻ.