കൊച്ചി, 04 ഒക്ടോബർ 2026: നഗരത്തിലെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് കേക്ക് മിക്സിങ് ചടങ്ങോടെ ഔദ്യോഗികമായി തുടക്കം കുറിച്ച് ക്രൗൺ പ്ലാസ കൊച്ചി. നടി നിഖില വിമൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
“ക്രിസ്മസിന്റെ സന്ദേശമായ എല്ലാവരെയും ഒന്നിച്ചു കൊണ്ടുവരുക എന്നതിനെ യാഥാർഥ്യമാക്കുന്നതാണ് കേക്ക് മിക്സിങ് ചടങ്ങ്. പരമ്പരാഗതമായ ഈ ചടങ്ങിനെ എന്നും ഓർമ്മിക്കപ്പെടുന്ന അനുഭവമാക്കി മാറ്റുകയാണ് ക്രൗൺ പ്ലാസ.” ക്രാൗൺ പ്ലാസ കൊച്ചി ജനറൽ മാനേജർ ദിനേശ് റായ് പറഞ്ഞു. കമ്മ്യൂണിറ്റി പങ്കാളിയായ റൗണ്ട് ടേബിൾ ഇന്ത്യയുടെ സഹകരണത്തോടെ, കേക്കുകളുടെ ആദ്യ ബാച്ച് തയ്യാറായാലുടൻ ‘രക്ഷാ സൊസൈറ്റി ഫോർ ദി കേർ ഓഫ് ചിൽഡ്രൻ വിത്ത് സ്പെഷ്യൽ നീഡ്സ്’-ലെ കുട്ടികൾക്ക് അയച്ചു നൽകുമെന്നും, സന്തോഷവും സ്നേഹവും എല്ലാവരുമായി പങ്കുവെക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
3,500 കിലോഗ്രാം ഫ്രൂട്ട് മിക്സ് ഉൾപ്പെടുത്തിയ കൂറ്റൻ കേക്ക് മിക്സിങ് ആയിരുന്നു ചടങ്ങിലെ പ്രധാന ആകർഷണം. മികച്ച ഗുണനിലവാരമുള്ള ഡ്രൈ ഫ്രൂട്ട്സും നട്സും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത മിശ്രിതത്തിലേക്ക് 300 ലിറ്റർ റെഡ് വൈനും 75 ലിറ്റർ തേനും ഒഴിച്ചാണ് പ്ലം കേക്കുകൾക്കായുള്ള കൂട്ട് തയ്യാറാക്കിയത്. ഈ മിശ്രിതം 60 ദിവസത്തോളം ഫെർമന്റ് ചെയ്ത ശേഷമാണ് ഡിസംബറിൽ കേക്ക് ഉണ്ടാക്കാനുള്ള മാവിൽ ചേർക്കുന്നതെന്ന് കളിനറി ഡയറക്ടർ ഷെഫ് കലേഷ് ചടങ്ങിൽ വിശദീകരിച്ചു. 12,000 റിച്ച് പ്ലം കേക്കുകളാണ് ഈ വർഷം ഹോട്ടൽ തയ്യാറാക്കുന്നത്. കേക്കുകൾക്കായുള്ള പ്രീ-ഓർഡറുകൾ ആരംഭിച്ചു.
ചടങ്ങിൽ ഒട്ടേറെ സെലിബ്രേറ്റികൾ, ഇൻഫ്ലുവൻസർമാർ, കോർപ്പറേറ്റ് പങ്കാളികൾ, ഹോട്ടൽ ഉപഭോക്താക്കൾ, അതിഥികൾ എന്നിവരടക്കം നിരവധിയാളുകൾ പങ്കെടുത്തു.