anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

അതിഥി തൊഴിലാളികളുടെ മക്കളോട് അധ്യാപിക വിവേചനപരമായി പെരുമാറിയെന്ന പരാതി: ബാലാവകാശ കമ്മീഷൻ കേസെടുത്തു

പാലക്കാട് കഞ്ചിക്കോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അതിഥി തൊഴിലാളികളുടെ മക്കളോട് അധ്യാപിക വിവേചനപരമായി പെരുമാറിയതിനാൽ ആറാം ക്ലാസ് വിദ്യാർഥികളായ ഇരട്ട സഹോദരങ്ങൾ പഠനം നിർത്തിയെന്ന പരാതിയിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

ആറാം ക്ലാസ് വിദ്യാർഥികളായ ചന്ദൻ കുമാറും കുന്ദൻ കുമാറുമാണ് പഠനം നിർത്തിയത്. ഈ അധ്യയനവർഷം സ്കൂളിൽ പ്രവേശനം നേടിയ സഹോദരങ്ങളെ ക്ലാസിൽനിന്ന് പുറത്താക്കിയെന്നും, ഇതര സംസ്ഥാനക്കാരെ സ്കൂളിൽ പഠിപ്പിക്കില്ലെന്നും അധ്യാപിക പറഞ്ഞതായും കുട്ടികളുടെ അമ്മ ചോട്ടു മഞ്ചി പറഞ്ഞതായാണ് മാധ്യമ വാർത്ത. മറ്റ് വിദ്യാർഥികളുടെ മുന്നിൽവച്ച് അധ്യാപിക കുട്ടികളെ അധിക്ഷേപിച്ചെന്നും ഇത് കുട്ടികളെ മാനസികമായി ബാധിച്ചതായും പരാതിയിൽ ആരോപിക്കുന്നു.

Spread the News

Leave a Comment

IMG 20260806 WA0051