ചെർപ്പുളശ്ശേരി. ശ്രീ ഇല്ലിക്കോട്ടുകുർശ്ശി ശിവക്ഷേത്രത്തിലെ നവീകരിച്ച ക്ഷേത്രക്കുളത്തിന്റെ ആദ്യഘട്ട സമർപ്പണം ഭദ്രദീപം തെളിയിച്ച് നിർവഹിച്ചു. ചടങ്ങിൽ ഗുരുവായൂർ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയും നിലവിൽ ക്ഷേത്രം മേൽശാന്തിയുമായ തെക്കുംപറമ്പ് നാരായണൻ നമ്പൂതിരിക്ക് സ്വീകരണവും നൽകി.
ക്ഷേത്രം തന്ത്രിമാരായ അണ്ടലാടി ഉണ്ണി നമ്പൂതിരിപ്പാട്, അണ്ടലാടി വിഷ്ണു നമ്പൂതിരിപ്പാട്, മേൽശാന്തി തെക്കുംപറമ്പ് നാരായണൻ നമ്പൂതിരി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി ചെയർമാൻ എം. ദണ്ഡപാണി, അസിസ്റ്റന്റ് കമ്മീഷണർ പി. കെ. കണ്ണനുണ്ണി, ഇൻസ്പെക്ടർ രാധിക, പാരമ്പര്യ ട്രസ്റ്റി എം. ദാമോദരൻ നമ്പൂതിരി, പി. ശ്രീകുമാർ, ക്ഷേത്രം മാനേജർ മനോജ് കുമാർ എന്നിവരും പങ്കെടുത്തു.