പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർഥിനി മരിച്ചു. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്‌ന ജോർജ് (22) ആണ് മരിച്ചത്. റിട്ട.പൊലീസ് ഓഫിസർ ജോർജ് കെ.ജോണിന്റെയും റിട്ട.നഴ്സ് സ്വപ്നയുടെയും മകളാണ്. പഞ്ചാബ് ലവ്‌ലി സർവകലാശാലയിലെ രണ്ടാംവർഷ എംബിഎ വിദ്യാർഥിനിയാണ്.
പഞ്ചാബ് ലുധിയാനയ്ക്കടുത്താണ് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. അപകടത്തിൽ ജോസ്ന ഉൾപ്പെടെ 3 പേർ മരിച്ചതായി വിവരം ലഭിച്ചു. ബന്ധുക്കൾ പഞ്ചാബിലേക്ക് തിരിച്ചു.
.
.
.
.