anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

യൂത്ത് കോൺഗ്രസ് ഷൊർണൂർ നിയോജകമണ്ഡലം പഠന ക്യാമ്പ് സംഘടിപ്പിച്ചു

ചെർപ്പുളശ്ശേരി: യൂത്ത് കോൺഗ്രസ് ഷൊർണൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ചരയ് വേദി’ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. ചെർപ്പുളശ്ശേരി ഇരുപത്തിയാറാം മൈലിലെ പട്ടാണീസ് ഓഡിറ്റോറിയത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് ടി. കെ. ഹമീദിന്റെ പേരിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലായിരുന്നു ക്യാമ്പ്.

വി. കെ. ശ്രീകണ്ഠൻ എം.പി. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ഷൊർണൂർ നിയോജകമണ്ഡലം പ്രസിഡന്റ് വിനോദ് കളതൊടി അധ്യക്ഷത വഹിച്ചു. ജനക്ഷേമ പ്രവർത്തനങ്ങൾക്ക് യുവാക്കളെ പ്രാപ്തരാക്കുകയാണ് ഇത്തരം പഠന ക്യാമ്പുകളുടെ ലക്ഷ്യമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വി. കെ. ശ്രീകണ്ഠൻ പറഞ്ഞു. തുടർന്ന് വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

യൂത്ത് കോൺഗ്രസ് വെള്ളിനേഴി മണ്ഡലം പ്രസിഡന്റ് സി. രവിശങ്കർ രക്തസാക്ഷി പ്രമേയവും അനങ്ങനടി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നൗഫൽ സംഘടനാ പ്രമേയവും ചളവറ മണ്ഡലം പ്രസിഡന്റ് ജയൻകൃഷ്ണൻ കാളിയത്ത് രാഷ്ട്രീയ പ്രമേയവും അവതരിപ്പിച്ചു. കേരള സംസ്ഥാന പട്ടികജാതി പിന്നാക്ക വകുപ്പു  മന്ത്രി കെ. എ. തുളസി ടീച്ചർ മുഖ്യാതിഥിയായി പങ്കെടുത്തു.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ. കെ. ഫാറൂഖ്, ജിതേഷ് നാരായണൻ, അരുൺ കുമാർ പാലക്കുറിശ്ശി, അജാസ് കുഴൽമന്ദം, കെ.പി.സി.സി. സെക്രട്ടറിമാരായ പി. ഹരിഗോവിന്ദൻ , വി. ബാബുരാജ്, ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ടി. എച്ച്. ഫിറോസ് ബാബു, പി. സുബീഷ്, അഡ്വ. പി. ആർ. ജീഷിൽ, ഷെഫീഖ് എം.പി. എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Spread the News

Leave a Comment

IMG 20260806 WA0051