ചെർപ്പുളശ്ശേരി സ്വച്ഛത ഹി സേവ – കൈയ്യോട് കൈ – കൈകോർക്കാം മാലിന്യരഹിത പുതുയുഗ കേരളത്തിനായി -2026 ന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി നഗരസഭ തല മത്സരങ്ങൾ സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ജംസിയ കെ ടി ഉദ്ഘാടനം ചെയ്തു . ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രേഷ്മ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ അബൂബക്കർ സ്വാഗതം പറഞ്ഞു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ . അനിത ആശംസകൾ അറിയിച്ചു. നഗരസഭ സെക്രട്ടറി പ്രിയ വി ടി നന്ദി പറഞ്ഞു. വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.