anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി..പ്രതിഷേധ പ്രകടനം നടത്തി

ചെർപ്പുളശ്ശേരി.  ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രാണവായു ആയ വോട്ടവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും, ജനാധിപത്യത്തെ പണാധിപത്യം കൊണ്ടും, ഏകാതിപത്യം കൊണ്ടും ഇല്ലാതാക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ധർമ്മ സമരത്തിന് നേതൃത്വം നൽകിയ ലോകസഭാ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

ഇന്ത്യൻ ജനാധിപത്യത്തെ ഭാണഘടനാസ്ഥാപനങ്ങള കുട്ടുപിടിച്ച് അട്ടിമറിക്കാനുള്ള നരേന്ദ്ര മോദിയുടെയും സംഘ പരിവാർ ശക്തികളുടെയും നീക്കത്തെ എന്തു വില കൊടുത്തും തടയുമെന്ന് പ്രതിഷേധ യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് പി അക്ബർ അലി അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ . യു.ഡി.എഫ് ഷൊർണ്ണൂർ നിയോജക മണ്ഡലം ചെയർമാൻ ടി. ഹരി ശങ്കരൻ , മണ്ഡലം വൈസ് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ , മുൻപിപ്പൽ കൗൺസിലർ പി.സുബീഷ്, വ്യാപാരി വ്യവസായി കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി വി ജി ദീപേഷ് , കൗൺസിലർമാരായ അശോകൻ. പ്രജിത്ത് സി എം. ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിമാരായ അബ്ദുൽ റഷീദ്. രാധാകൃഷ്ണൻ , മുഹമ്മദാലി കുറ്റികോട്, മണ്ഡലം സെക്രട്ടറിമാരായ നന്ദകുമാർ. കെ സതീഷ്. സുഭാഷ് മഞ്ചക്കല്ല്. അനിൽകുമാർ ബാബു മഞ്ചക്കൽ. ശരത് കുമാർ കെ.വി.കെ. ഇസ്മെയിൽ വ്യാപാരി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സലിം കാറൽമണ്ണ , ഷിയാസ് കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് പി ആഷിക്ക് തുടങ്ങിയവർസംസാരിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051