anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കളമശേരി കൂട്ടബലാത്സംഗ കേസ്: ഡിലൈറ്റ് സ്പാ പോലീസ് പൂട്ടിച്ചു, പ്രതികളെ തിരിച്ചറിഞ്ഞ് അതിജീവിത

കളമശേരി* യുവതിയെ ഇടപ്പള്ളിയിലെ ലോഡ്ജിൽ എത്തിച്ച് ബലാത്സംഗം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കൂനംതൈയിൽ പ്രവർത്തിക്കുന്ന ഡിലൈറ്റ് സ്പാ പോലീസ് പൂട്ടിച്ചു. ഈ സ്പാ നടത്തുന്ന ശ്രീരാജാണ് ബലാത്സംഗ കേസിലെ ഒന്നാം പ്രതി. ഈ കേസിൽ രണ്ടു പ്രതികളെ കൂടി പിടികൂടാനുണ്ട്.

കൂട്ടബലാത്സംഗ കേസിൽ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. അമ്മു എന്നറിയപ്പെടുന്ന ശരണ്യ അടക്കമുള്ളവർ തന്നെ അതിക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി അതിജീവിത മൊഴി നൽകി. കേസിൽ അറസ്റ്റിലായ ശ്രീരാജ്, ജിത്ത് മാർട്ടിൻ, ശരണ്യ, സഞ്ജു എന്നീ നാല് പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞു.

ശ്രീരാജിനെയും കൂട്ടുകാരൻ ജിത് മാർട്ടിനെയും പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. വയനാട് സ്വദേശിനിയായ 23 കാരിയും സഞ്ജു എന്ന യുവാവുമാണ് ഇനി പിടിയിലാകാനുള്ളത് .

തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ കഴിയുന്ന യുവതിയിൽ നിന്ന് മൊഴിയെടുത്തത്. തന്നെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് ശരണ്യയാണെന്നാണ് യുവതിയുടെ മൊഴി. അറസ്റ്റിലായ സഞ്ജു കൂട്ടബലാത്സംഗത്തിന് കാവൽ നിന്നെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇരുവരും കേസിലെ മുഖ്യപ്രതിയായ ശ്രീരാജിന്റെ സുഹൃത്തുക്കളെന്നാണ് വിവരം.

അതേസമയം, ശ്രീരാജ്, ജിത്ത് മാർട്ടിൻ എന്നീ പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ആറ് മാസം മുൻപാണ് ശരണ്യ സ്‌പായിൽ ജോലിക്ക് എത്തിയതെന്നാണ് വിവരം. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് അതിജീവിതയുടെ ഭർത്താവിന്റെ ആരോപണം. അതുസംബന്ധിച്ചും വിശദമായ അന്വേഷണം നടക്കും. സംഭവത്തിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്നങ്ങളും കടുത്ത മാനസികസമ്മർദ്ദവും കാരണം യുവതിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. നിലവിൽ അതിജീവിത അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി.രാസലഹരി നൽകി പീഡിപ്പിച്ചുവെന്ന അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളുടെ ഗുണ്ടാബന്ധങ്ങളെക്കുറിച്ചും ലഹരിമരുന്ന് ഉറവിടത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചതായും കമ്മീഷണർ കൂട്ടിച്ചേർത്തു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്‌പാ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് കർശനമാക്കുന്നത് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Spread the News

Leave a Comment

IMG 20260806 WA0051