anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിദർശയ്ക്ക് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിൻ്റെ ആദരം*

കൊച്ചി: ജപ്പാനിൽ നടന്ന 2026 ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ മലയാളി താരം വിദർശ കെ. വിനോദിന് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിൻ്റെ ആദരം. അഞ്ചാമത് മാരത്തണിൻ്റെ പ്രഖ്യാപന വേദിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനും കൊച്ചി മേയർ അഡ്വ. വി.കെ മിനിമോളും ചേർന്നാണ് താരത്തെ ആദരിച്ചത്.

കായികരം​ഗത്തെ ചരിത്രനേട്ടത്തിനുള്ള ആദരവായി മാരത്തൺ സംഘാടകരായ ക്ലിയോസ്പോർട്സ് 51,000 രൂപയുടെ പാരിതോഷികവും വിദർശയ്ക്ക് സമ്മാനിച്ചു. ക്ലിയോസ്പോർട്സ് ഡയറക്ടർമാരായ ശബരി ആർ നായർ, അനീഷ് പോൾ, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് സി.എം. ശശിധരൻ എന്നിവർ ചേർന്നാണ് ചെക്ക് കൈമാറിയത്.

ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതയാണ് കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ വിദർശ. വനിതകളുടെ പത്ത് മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലായിരുന്നു വെള്ളി മെഡൽ നേട്ടം.

“കായികരംഗത്ത് രാജ്യത്തിന്റെ അഭിമാനമായി മാറിയ താരത്തെ ആദരിക്കാൻ കഴിഞ്ഞത് കൊച്ചി മാരത്തണിന് ലഭിച്ച വലിയൊരു ഭാഗ്യമാണ്. ലക്ഷ്യബോധത്തോടെ മുന്നേറാൻ ആഹ്വാനം ചെയ്യുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ സന്ദേശത്തിന് ഏറ്റവും മികച്ച ഉദാഹരണമാണ് ഏഷ്യൻ ഗെയിംസിലെ വിദർശ കൈവരിച്ച ചരിത്രനേട്ടം”- ക്ലിയോസ്പോർട്സ് ഡയറക്ടർമാരായ അനീഷ് പോൾ, ബൈജു പോൾ, ശബരി ആർ. നായർ, എം.ആർ.കെ. ജയറാം എന്നിവർ പറഞ്ഞു.

Spread the News

Leave a Comment

IMG 20260806 WA0051