anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

നെല്ലായയിൽ വൻ രാസലഹരിവേട്ട; 159.82 ഗ്രാം മെത്താംഫെറ്റാമൈനുമായി യുവാവ് അറസ്റ്റിൽ

ചെർപ്പുളശ്ശേരി: നെല്ലായയിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ 159.82 ഗ്രാം മെത്താംഫെറ്റാമൈൻ പിടികൂടി. സംഭവത്തിൽ നെല്ലായ പരക്കാട്ട് വീട്ടിൽ ഫസലുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി സി.ഐ. ബിജുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് രാസലഹരിമരുന്ന് കണ്ടെത്തിയത്. ഫസലുവിന്റെ വീട്ടിൽനിന്നാണ് മെത്താംഫെറ്റാമൈൻ പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു.

എസ്.ഐ. രഞ്ജിത്ത്, എ.എസ്.ഐ. സൽമ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിനോദ് കുമാർ, മധു, സിവിൽ പൊലീസ് ഓഫീസർ അരുൺ, ഡ്രൈവർ സിവിൽ പൊലീസ് ഓഫീസർ രതീഷ്, ഡാൻസാഫ് അംഗങ്ങൾ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

പിടികൂടിയ ലഹരിമരുന്നിന്റെ ഉറവിടവും വിതരണശൃംഖലയും കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരുന്നു.

Spread the News

Leave a Comment

IMG 20260806 WA0051