anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി ശ്രീ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ സംഗീതോത്സവം നാളെ തുടങ്ങും

File 0000000081fc8211b56e7592389957ef

ചെർപ്പുളശ്ശേരി. കർണാടക സംഗീത രംഗത്തെ പ്രതിഭകൾ മാറ്റുരയ്ക്കുന്ന ചെർപ്പുളശ്ശേരി ശ്രീ പുത്തനാല്‍ക്കൽ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ സംഗീതോത്സവത്തിന് നാളെ തുടക്കമാകും.

വൈകുന്നേരം 4 മണിക്ക് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്ന നവരാത്രി മണ്ഡപത്തിൽ പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. പി മമ്മി കുട്ടി എം എൽ എ അധ്യക്ഷത വഹിക്കും. ചെർപ്പുളശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ ടി ജംസിയ മുഖ്യസാന്നിധ്യം അറിയിക്കും

രാഗ രത്നം മണ്ണൂർ രാജകുമാരനുണ്ണി, പാലക്കാട് ജില്ല ഇൻഫർമേഷൻ ഓഫീസർ പ്രസാദ് ഐ ആർ, തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുക്കും. ഭവപ്രിയ അവതരിപ്പിക്കുന്ന പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. ആഘോഷ കമ്മിറ്റി പ്രസിഡന്റ് കെ ബി രാജേന്ദ്രൻ സ്വാഗതം പറയും. തുടർന്ന് നടക്കുന്ന പ്രധാന കച്ചേരി താഴെക്കാണും വിധമാണ്.

1791625003177 (1)

 

ഒക്ടോബർ 12 വൈകുന്നേരം 4.30ന് കനകധാര സംഘം കമലാംബ നവാവരണ കൃതികൾ ആലപിക്കും. വൈകുന്നേരം 6.45ന് രഞ്ജിനി രാധയുടെ വായ്പ്പാട്ട് കച്ചേരി നടക്കും. വിശേഷ് സ്വാമിനാഥൻ വയലിനിലും കല്ലേക്കുളങ്ങര ഉണ്ണികൃഷ്ണൻ മൃദംഗത്തിലും രമേഷ് വെള്ളിനേഴി മുഖർശംഖിലും പക്കമേളമൊരുക്കും.

100 രൂപ കൂപ്പൺ എടുക്കുന്ന ആളുകൾക്ക് മോട്ടോർ ബൈക്ക് അടക്കമുള്ള സമ്മാനങ്ങൾ ആണ് ആഘോഷ കമ്മിറ്റി ഒരുക്കിയിരിക്കുന്നത്

Spread the News

Leave a Comment

IMG 20260806 WA0051