anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

.കെ. എൻ. സാവിത്രി ടീച്ചറെ അനുസ്മരിച്ചു

അടയ്ക്കാപുത്തൂർ: ഈയിടെ നിര്യാതയായ അടയ്ക്കാപുത്തൂർ പി.ടി.ബി. സ്മാരക ഹൈസ്കൂളിലെ മുൻ ഹിന്ദി അധ്യാപികയും അന്തരിച്ച ഹിന്ദി പ്രചാരകനും റാം മനോഹർ ലോഹ്യ വിചാരവേദിയുടെ മുൻ സംസ്ഥാന അധ്യക്ഷനുമായ ജനാർദ്ദനൻ നമ്പൂതിരി പത്നിയുമായിരുന്ന കെ. എൻ. സാവിത്രി ടീച്ചറെ അനുസ്മരിച്ചു.

അടയ്ക്കാപുത്തൂർ സെക്കൻഡറി സ്കൂൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യനൂർ ഗോപി മാസ്റ്റർ സ്മാരക സഭാമന്ദിരത്തിൽ നടന്ന അനുസ്മരണയോഗം പി. കാർത്യായനിക്കുട്ടി അധ്യക്ഷതയിൽ ചേർന്നു. സ്കൂളിന്റെ മുൻ പ്രധാനാധ്യാപകൻ കെ. ആർ. വേണുഗോപാലൻ   യോഗം ഉദ്ഘാടനം ചെയ്തു.

അടയ്ക്കാപുത്തൂർ സെക്കൻഡറി സ്കൂൾ കമ്മിറ്റി പ്രസിഡന്റ് ഡോ. കെ. അജിത്, മുൻ വാർഡ് മെമ്പർ കെ. സി. ശങ്കരൻ, എ. എസ്. കൃഷ്ണൻ, വി. ഗോപികൃഷ്ണൻ, പി. സി. ശിവശങ്കരൻ ,
കെ. സി. ചാമി, കെ.ജയനാരായണൻ,
ജയദേവൻ കെ.ടി,
മുഹമ്മദ് ബഷീർ,
ടി. വിഷ്ണു പ്രസാദ് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

Spread the News

Leave a Comment

IMG 20260806 WA0051