വാണിയംകുളം. പാഴ് വസ്തുക്കളിൽ നിന്ന് കരകൗശല ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ശില്പശാല വാണിയംകുളം ടി.ആർ.കെ. സ്കൂളിൽ നടന്നു. സ്ക്കൂളിലെ ഹരിത സേനാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. ശില്പശാല വാണിയംകുളം പഞ്ചായത്ത് പ്രസിഡണ്ട് കെ. ശ്രീജ ഉത്ഘാടനം ചെയ്തു. സ്ക്കൂൾ ഹെഡ് മാസ്റ്റർ സി. കലാധരൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. കൃഷ്ണകുമാർ ശില്പശാലയ്ക്ക് ആശംസകൾ നേർന്നു.
പി.രാജേഷ് സ്വാഗതവും പി.കെ. മഞ്ജുള നന്ദിയും രേഖപ്പെടുത്തി. ചിരട്ട, കുപ്പികൾ, പേപ്പർ, തുകൽ തുടങ്ങിയ പാഴ് വസ്തുക്കൾ കൊണ്ടാണ് ഹരിത ക്ലബ്ബ് അംഗങ്ങൾ കരകൗശല ഉത്പന്നങ്ങൾ നിർമ്മിച്ചത്. അധ്യാപികയായ കെ.വത്സലയുടെ നേതൃത്വത്തിൽ പേപ്പർ ബാഗ് നിർമ്മാണം, വേസ്റ്റ് ബിൻ നിർമ്മാണം എന്നിവയിൽ പ്രത്യേക പരിശീലനവും ഉണ്ടായിരുന്നു. 