കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതിനാലും, അണക്കെട്ടിലേക്ക് അമിതമായ അളവിൽ വെള്ളം ഒഴുകിയെത്തുന്നതിനാലും, ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ട ആവശ്യമുണ്ട്.
നിലവിലെ വിവരങ്ങൾ (തിയ്യതി :13-10-2026, സമയം: 8:00 AM)
*നിലവിലെ ജലനിരപ്പ്: 96.73 മീറ്റർ*
*പരമാവധി സംഭരണശേഷി: 97.50 മീറ്റർ*
ഡാമിലേക്കുള്ള നീരൊഴുക്ക് തുടർച്ചയായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും അധികജലം പുറത്തേക്ക് ഒഴുക്കിവിടുന്നതിനുമായി 13/10/2026 (ഇന്ന്) 2:00 PMന് ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകളിൽ ഒരു ഷട്ടർ 2 cm-ൽ നിന്നും 5 cm ആക്കി ഉയർത്തുന്നതാണ്. ബാക്കി വരുന്ന 2 ഷട്ടറുകൾ 2 cm വീതം നിലനിർത്തുന്നതാണ്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ആവശ്യാനുസരണം ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടതായും വന്നേക്കാം.
ജാഗ്രതാ നിർദ്ദേശം
അണക്കെട്ടിന് താഴ്ഭാഗത്തുള്ള പ്രദേശങ്ങളിലെയും, പുഴയുടെ ഇരു കരകളിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പുഴയിൽ ഇറങ്ങുന്നതും മീൻ പിടിക്കുന്നതും ഒഴുക്കുള്ള ഭാഗങ്ങളിലേക്ക് പോകുന്നതും കർശനമായി ഒഴിവാക്കേണ്ടതാണ്.
*എക്സിക്യൂട്ടീവ് എഞ്ചിനീയർ
KPIP Division No. 1, Kanjirapuzha*