anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സെൻട്രൽ സഹോദയ സിബിഎസ്ഇ ജില്ലാ കലോത്സവം: മികച്ച മുന്നേറ്റവുമായി ദി വൈറ്റ് സ്‌കൂൾ കടലുണ്ടി നഗരം

കടലുണ്ടി നഗരം, 13-10-2026: ഊരകം സെന്റ് അൽഫോൻസാ പബ്ലിക് സ്‌കൂളിൽ വെച്ച് നടന്ന സെൻട്രൽ സഹോദയ സിബിഎസ്ഇ ജില്ലാ കലോത്സവത്തിൽ മികച്ച നേട്ടവുമായി ദി വൈറ്റ് സ്‌കൂൾ കടലുണ്ടി നഗരം. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള മൂവായിരത്തിലധികം വിദ്യാർത്ഥികൾ മാറ്റുരച്ച കലോത്സവത്തിലാണ് കുറഞ്ഞ മത്സരാർത്ഥികളുമായി പങ്കെടുത്ത ദി വൈറ്റ് സ്‌കൂൾ ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്.

25 ഒന്നാം സ്ഥാനങ്ങളും 27 രണ്ടാം സ്ഥാനങ്ങളും 56 മൂന്നാം സ്ഥാനങ്ങളും നേടി സ്‌കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു. സർഗധാര (സെമിസ്റ്റേജ്) മത്സരങ്ങളിൽ എല്ലാ കാറ്റഗറികളിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയപ്പോൾ, സ്റ്റേജ് ഇനങ്ങളിൽ കാറ്റഗറി ഒന്നിൽ ഒന്നാം സ്ഥാനവും കാറ്റഗറി രണ്ടിൽ രണ്ടാം സ്ഥാനവും നേടി. കാറ്റഗറി മൂന്നിൽ 435 പോയിന്റും കാറ്റഗറി നാലിൽ 339 പോയിന്റും നേടി.

മലയാളം, ഹിന്ദി, അറബിക്, സംസ്‌കൃതം, ഇംഗ്ലീഷ് ഭാഷകളിലെ പ്രസംഗം, പദ്യപാരായണം, കഥ/കവിത/ഉപന്യാസ രചന, ചിത്രരചന എന്നിവയിലും ലളിതഗാനം, മാപ്പിളപ്പാട്ട്, ഒപ്പന തുടങ്ങിയ സംഗീത-ദൃശ്യകലാ മത്സരങ്ങളിലും വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം ഉൾപ്പെടെയുള്ള ഉന്നത വിജയങ്ങൾ നേടി. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമവും മികച്ച പരിശീലനവുമാണ് ഈ ചരിത്രവിജയത്തിന് പിന്നിലെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051