ചെർപ്പുളശ്ശേരി : ദക്ഷിണേന്ത്യയിൽ തന്നെ ശ്രദ്ധേയമായ നവരാത്രി സംഗീതോത്സവങ്ങളിൽ ഒന്നായ ചെർപ്പുളശ്ശേരി ശ്രീ പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവത്തിന് തുടർ വർഷങ്ങളിൽ സംസ്ഥാന സർക്കാരിൻ്റെ സഹായം ലഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി പറഞ്ഞു. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ മുപ്പത്തി ഒന്നാമത് നവരാത്രി സംഗീതോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീകണ്ഠൻ എം.പി. കർണ്ണാടക സംഗീത രംഗത്തെ കുലപതികളും നവാഗത പ്രതിഭകളും പങ്കെടുക്കുന്ന പുത്തനാൽക്കൽ നവരാത്രി സംഗീതോത്സവം തുടർ വർഷങ്ങളിലും ഒന്നിനൊന്ന് ഗരിമയോടെ സംഘടിപ്പിക്കാൻ എല്ലാവിധ പിന്തുണയും തൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ആയതിന് വേണ്ടി സംസ്ഥാന സർക്കാരിൻ്റെ സഹായം ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും വി.കെ. ശ്രീകണ്ഠൻ എം.പി. പറഞ്ഞു.
പുത്തനാൽക്കൽ നവരാത്രി സംഗീതോത്സവത്തിന് സംസ്ഥാന സർക്കാരിൻ്റെ സഹായം ലഭ്യമാക്കും… വി.കെ. ശ്രീകണ്ഠൻ എം.പി.