anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മെട്രോ, ബസ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന ‘ആസ്റ്റർ വൺഡി’ ചാർട്ടേഡ് ഫീഡർ സർവീസ് ആരംഭിച്ച് ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി, 13 ഒക്ടോബർ 2026: ആസ്റ്റർ മെഡ്‌സിറ്റിയിലേക്ക് എത്തുന്ന രോഗികൾക്കും സ്റ്റാഫുകൾക്കും ദിവസേനയുള്ള യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനായി ‘ആസ്റ്റർ വൺഡി’ ചാർട്ടേഡ് ഫീഡർ സർവീസിന് തുടക്കം കുറിച്ചു. സർവീസ് ഫ്ലാഗ് ഓഫ് ടി. ജെ. വിനോദ് എംഎൽഎയും എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ബിജു ഐസക്കും ചേർന്ന് നിർവ്വഹിച്ചു. ക്ലീൻ സ്മാർട്ട് ബസ് ലിമിറ്റഡും വൺഡി യൂണിഫൈഡ് മൊബിലിറ്റി പ്ലാറ്റ്‌ഫോമുമായും സഹകരിച്ചാണ് ഫീഡർ സർവീസ് ആസ്റ്റർ മെഡ്‌സിറ്റി ആരംഭിച്ചത്. 40 സീറ്റുകൾ വീതമുള്ള ആറ് എയർകണ്ടീഷണർ ബസുകളാണ് ഘട്ടമായി സർവീസിനായി ഇറക്കുന്നത്.

ആസ്റ്ററിലേക്ക് എത്തുന്ന സ്റ്റാഫുകൾ, രോഗികൾ, സന്ദർശകർ തുടങ്ങി ആസ്റ്റർ മെഡ്‌സിറ്റിയുമായി ബന്ധപ്പെട്ട എല്ലാവർക്കും ഈ ഫീഡർ സർവീസ് ഉപയോഗിക്കാവുന്നതാണ്. തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ ചേരാനല്ലൂർ, ഇടപ്പള്ളി, കളമശ്ശേരി, വൈറ്റില, നോർത്ത് പറവൂർ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് സർവീസുകൾ നടത്തുന്നത്. ആസ്റ്ററിൽ നിന്ന് മെട്രോ, ബസ് സ്റ്റേഷനുകളിലേക്ക് ഓരോ 20 മിനിറ്റ് കൂടുമ്പോഴും ഈ ബസുകൾ സർവീസ് നടത്തും.

എഐയിൽ പ്രവർത്തിക്കുന്ന വൺഡി ഇൻ്റലിജന്റ് ട്രാൻസ്പോർട്ട് മാനേജ്മെന്റ് സിസ്റ്റത്തിന്റെ പിന്തുണയോടെയാണ് ഈ ഫീഡർ സർവീസ് പ്രവർത്തിക്കുന്നത്. ആസ്റ്റർ ക്യാമ്പസിൽ സ്ഥാപിച്ചിട്ടുള്ള സ്ക്രീനുകളിൽ ബസ് വരവും പോക്കും സംബന്ധിച്ച തത്സമയ വിവരങ്ങൾ ലഭ്യമാകും. ബസുകൾക്കുള്ളിലും യാത്രാവിവരങ്ങൾ അറിയുന്നതിനുള്ള സ്ക്രീനുകൾ സ്ഥാപിച്ചിട്ടുണ്ട്. ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ലഭ്യമായ വൺഡി ആപ്പ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഒന്നിലധികം യാത്രകൾ ഒരുമിച്ച് ബുക്ക് ചെയ്യാനുള്ള സൗകര്യവും പ്രതിവാര, പ്രതിമാസ പാസുകളും ലഭ്യമാണ്.

Spread the News

Leave a Comment

IMG 20260806 WA0051