anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

തിരുവനന്തപുരത്ത് ലിറ്റ്‌മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’ ഐൻസ്റ്റീനും ന്യൂട്ടനും ടെസ്‌ലയും നഗരവീഥികളിൽ

IMG 20261014 WA0056 (1)

തിരുവനന്തപുരം: അന്താരാഷ്ട്ര സയൻസ് ആൻഡ് ഫ്രീ തിങ്കിംഗ് കോൺഫറൻസായ ‘ലിറ്റ്‌മസ് 26’-ന്റെ പ്രചാരണത്തിന് വേറിട്ട മുഖം നൽകി എസ്സെൻസ് ഗ്ലോബൽ. അൽബർട്ട് ഐൻസ്റ്റീൻ, ഐസക് ന്യൂട്ടൻ, നിക്കോള ടെസ്‌ല തുടങ്ങിയ ശാസ്ത്രപ്രതിഭകളുടെ വേഷമണിഞ്ഞ് നഗരവീഥികളിലെത്തിയ സംഘം തലസ്ഥാനവാസികളിൽ കൗതുകമുണർത്തി.

ഒക്ടോബർ 20-ന് തിരുവനന്തപുരം നിഷാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ലിറ്റ്‌മസ് 26-ന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സിറ്റി സയന്റിസ്റ്റ്’ ക്യാമ്പയിനാണ് ശ്രദ്ധേയമായത്. തമ്പാന്നൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, കിഴക്കേക്കോട്ട, പാളയം, മ്യൂസിയം, മാനവീയം വീഥി തുടങ്ങിയ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലായിരുന്നു പ്രചാരണ പരിപാടി.

ഗ്രാൻഡ് കോട്ടും ഹാറ്റും കണ്ണടയും വടിയുമണിഞ്ഞ് ശാസ്ത്രജ്ഞരുടെ വേഷത്തിലെത്തിയവർ പൊതുജനങ്ങളുമായി സംവദിക്കുകയും ശാസ്ത്രവിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. നിശാഗന്ധി ഓഡിറ്റോറിയത്തിലേക്കുള്ള വഴി ചോദിച്ചും ലിറ്റ്‌മസ് 26-ന്റെ നോട്ടീസുകളും ലഘുലേഖകളും വിതരണം ചെയ്തുമായിരുന്നു പ്രചാരണം. കൗതുക കാഴ്ച നിരവധി പേരെ ആകർഷിച്ചു. പലരും ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

ശാസ്ത്രബോധവും യുക്തിചിന്തയും പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പയിൻ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുന്നുണ്ട്. വരും ദിവസങ്ങളിൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ വിവിധ കേന്ദ്രങ്ങളിൽ ‘സിറ്റി സയന്റിസ്റ്റ്’ പ്രചാരണം തുടരുമെന്ന് എസ്സെൻസ് ഗ്ലോബൽ അറിയിച്ചു.

ശാസ്ത്രം, യുക്തിചിന്ത, സ്വതന്ത്രചിന്ത എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ലിറ്റ്‌മസ് 26 കോൺഫറൻസിന്റെ ഭാഗമായി കൂടുതൽ ജനങ്ങളിലേക്ക് പരിപാടിയുടെ സന്ദേശം എത്തിക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

Spread the News

Leave a Comment

IMG 20260806 WA0051