anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കിംസ് ഹെല്‍ത്ത് അല്‍ശിഫയില്‍ സ്തനാര്‍ബുദ പരിശോധനാ ക്യാമ്പ്

പെരിന്തല്‍മണ്ണ: ലോക സ്തനാര്‍ബുദ മാസാചരണത്തിന്‍റെ ഭാഗമായി കിംസ് ഹെല്‍ത്ത് അല്‍ശിഫയില്‍ ഒക്ടോബര്‍ 15 മുതല്‍ 27 വരെ സൗജന്യ സ്തനാര്‍ബുദ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിന്‍റെ ഭാഗമായി സൗജന്യ ഡോക്ടര്‍ പരിശോധനയ്ക്ക് പുറമെ മാമ്മോഗ്രാം, രക്തപരിശോധന, റേഡിയോളജി പരിശോധനകള്‍ക്ക് പ്രത്യേക ഇളവുകളും ലഭ്യമായിരിക്കും.

ശസ്ത്രക്രിയ ആവശ്യമായി വരുന്ന അര്‍ഹരായ രോഗികള്‍ക്ക് ആശുപത്രിയുടെ ‘സഹൃദയ’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചികിത്സാ സഹായം ലഭ്യമാക്കുന്നതാണ്. നിലവില്‍ സ്തനാര്‍ബുദം സ്ഥിരീകരിച്ചിട്ടുള്ളവര്‍ക്കും തുടര്‍ചികിത്സ ആവശ്യമുള്ളവര്‍ക്കും കഴിഞ്ഞ ആറുമാസത്തിനിടെ മാമ്മോഗ്രാം പരിശോധന നടത്തിയിട്ടില്ലാത്തവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്.

കുടുംബത്തില്‍ മുന്‍പ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളവര്‍, സ്തനങ്ങളില്‍ മുഴയോ അസാധാരണമായ മാറ്റങ്ങളോ അനുഭവപ്പെടുന്നവര്‍, സ്തനാര്‍ബുദ സാധ്യത കൂടുതലുള്ളവര്‍ എന്നിവര്‍ക്ക് ക്യാമ്പ് പ്രയോജനപ്പെടുത്താം. സ്തനാര്‍ബുദം നേരത്തേ കണ്ടെത്തുന്നതിലൂടെ രോഗസാധ്യതകള്‍ കുറയ്ക്കാനും, സ്തനാര്‍ബുദത്തെക്കുറിച്ചുള്ള ഭയവും തെറ്റിദ്ധാരണകളും മാറ്റി, നേരത്തെയുള്ള രോഗനിര്‍ണയത്തിന്‍റെയും കൃത്യമായ ചികിത്സയുടെയും പ്രാധാന്യം സമൂഹത്തില്‍ ബോധവല്‍ക്കരിക്കുകയുമാണ് ക്യാമ്പിന്‍റെ ലക്ഷ്യം. അതിനാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതുവരെ കാത്തിരിക്കാതെ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തേണ്ടതിന്‍റെ പ്രാധാന്യം ക്യാമ്പിലൂടെ ജനങ്ങളില്‍ എത്തിക്കുകയാണ് ലക്ഷ്യം. ക്യാമ്പില്‍ ലേഡി സ്പെഷ്യലിസറ്റുകളുടെ സേവനം ല്യഭ്യമായിരിക്കും

ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി കിംസ് ഹെല്‍ത്ത് അല്‍ശിഫയുടെ ആശുപത്രി ഹെല്‍പ് ഡെസ്കുമായി ബന്ധപ്പെടാവുന്നതാണ്.
ഫോണ്‍ : 9446589182, 9074441239.

Spread the News

Leave a Comment

IMG 20260806 WA0051