anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

.സി. കെ. നായിഡു ട്രോഫിയിൽ കേരള – പോണ്ടിച്ചേരി മത്സരം സമനിലയിൽ, അഭിഷേക് ജെ. നായ‍ർക്കും ഗോവിന്ദ് ദേവ് പൈയ്ക്കും സെഞ്ച്വറി*

വയനാട്: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ കേരളവും പോണ്ടിച്ചേരിയുമായുള്ള മത്സരം സമനിലയിൽ അവസാനിച്ചു. 59 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയ കേരളം, രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റിന് 226 റൺസെടുത്ത് നിൽക്കെയാണ് കളി സമനിലയിൽ പിരിഞ്ഞത്. ആദ്യ ഇന്നിങ്സിൽ കേരളം 515 റൺസും പോണ്ടിച്ചേരി 456 റൺസുമാണ് നേടിയത്.

കേരളം ഒന്നാം ഇന്നിങ്സ് 515, രണ്ടാം ഇന്നിങ്സ് 226/2, പോണ്ടിച്ചേരി ഒന്നാം ഇന്നിങ്സ് 456

കേരള ക്യാപ്റ്റൻ അഭിഷേക് ജെ. നായരുടെയും ഗോവിന്ദ് ദേവ് പൈയുടെയും സെഞ്ച്വറികളായിരുന്നു അവസാന ദിവസത്തെ ശ്രദ്ധേയമാക്കിയത്. വിക്കറ്റ് നഷ്ടപ്പെടാതെ 15 റൺസെന്ന നിലയിൽ കളി പുനരാരംഭിച്ച കേരളത്തിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർ എ.കെ. ആകർഷ് എട്ട് റൺസിനും എസ്.എസ്. അക്ഷയ് പൂജ്യത്തിനും പുറത്തായി. തുടർന്ന് മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന അഭിഷേക് ജെ. നായരും ഗോവിന്ദ് ദേവ് പൈയും ചേർന്ന് മത്സരം കേരളത്തിന് അനുകൂലമാക്കി. ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ ഇരുവരും ചേർന്ന് 206 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഗോവിന്ദ് ദേവ് പൈയാണ് ആദ്യം സെഞ്ച്വറി തികച്ചത്. 10 ഫോറും രണ്ട് സിക്സുമടക്കം ഗോവിന്ദ് 111 റൺസുമായും, അഞ്ച് ഫോറും ഒരു സിക്സുമടക്കം അഭിഷേക് 100 റൺസുമായും പുറത്താകാതെ നിന്നു. പോണ്ടിച്ചേരിക്ക് വേണ്ടി നിതിൻ പ്രണവും രാഹുൽ രാജീവ് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Spread the News

Leave a Comment

IMG 20260806 WA0051