anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ലോക നട്ടെല്ല് ദിനത്തോടനുബന്ധിച്ച് ‘നടുവണ്ടി’ അവബോധ യാത്രയും ‘സ്‌പൈൻ അപ്’ ചലഞ്ചുമായി ആസ്റ്റർ സ്‌പൈൻ സെന്റർ

കൊച്ചി, 16 ഒക്ടോബർ 2026: ലോക നട്ടെല്ല് ദിനാചരണത്തിന്റെ ഭാഗമായി ആസ്റ്റർ മെഡ്‌സിറ്റി നട്ടെല്ലിന്റെ ആരോഗ്യത്തെ കുറിച്ച് ബോധവൽക്കരണ യാത്രയായ ‘നടുവണ്ടി’യും, പ്രത്യേക ‘സ്‌പൈൻ അപ്’ ഫിറ്റ്‌നസ് ചലഞ്ചും സംഘടിപ്പിച്ചു. “നടുവിന്റെ കാര്യം പറയാൻ, നാടിന്റെ വഴികളിലൂടെ” എന്ന സന്ദേശവുമായി കളമശ്ശേരി ഡെക്കാത്‌ലണിന്റെ സഹകരണത്തോടെയാണ് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചത്. ആസ്റ്റർ മെഡ്‌സിറ്റി ന്യൂറോസർജറി സീനിയർ കൺസൾട്ടന്റ് ഡോ. ദിലീപ് പണിക്കർ, പിഎംആർ സീനിയർ കൺസൾട്ടന്റ് ഡോ. കെ. എം. മാത്യു, ആസ്റ്റർ സ്‌പൈൻ സെന്ററിലെ ഡോക്ടർമാരായ ഡോ. അനൂപ് പി. നായർ, ഡോ. അനൂപ് തോമസ്, ഡോ. രഞ്ജിത്ത് കെ ആർ എന്നിവർ ചേർന്ന് ആസ്റ്ററിൽ നിന്ന് ഫ്ലാഗ്-ഓഫ് ചെയ്ത ‘നടുവണ്ടി’ കൊച്ചിയുടെ പ്രധാന വഴികൾ ചുറ്റി മറൈൻ ഡ്രൈവ് വരെ സഞ്ചരിച്ച് നട്ടെല്ലിന്റെ ആരോഗ്യത്തെ കുറിച്ച് ആളുകളിൽ അവബോധം നൽകി.

കൂടാതെ, ആസ്റ്റർ മെഡ്‌സിറ്റിയിൽ വെച്ച് ‘സ്‌പൈൻ അപ്’ പ്രത്യേക ഫിറ്റ്‌നസ് ചലഞ്ചും സംഘടിപ്പിച്ചു. ആസ്റ്റർ സ്പൈൻ സെന്ററും ഫിസിക്കൽ മെഡിസിൻ & റിഹാബിലിറ്റേഷൻ വിഭാഗവും ചേർന്ന് നടത്തിയ പരിപാടിയിൽ ഹാഫ് സ്ക്വാറ്റ്, പ്ലാങ്ക് പോലുള്ള വെല്ലുവിളികളിലൂടെ പങ്കെടുത്തവർ അവരുടെ നട്ടെല്ലിന്റെ ആരോഗ്യവും മനസിലാക്കി. നട്ടെല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശരിയായ വ്യായാമ രീതികൾ പരിചയപ്പെടുത്തുന്നതിനുമായിയാണ് പരിപാടികൾ സംഘടിപ്പിച്ചത്.

നടുവേദനയും മറ്റ് നട്ടെല്ല് സംബന്ധമായ പ്രശ്നങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, തിരക്കിട്ട ജീവിതത്തിനിടയിൽ സജീവമായ ജീവിതശീലങ്ങളിലൂടെ നാം മറന്നുപോകുന്ന നട്ടെല്ലിന്റെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാമെന്ന സന്ദേശം ‘നടുവണ്ടി’യിലൂടെയും സ്‌പൈൻ അപ്’ ചലഞ്ചിലൂടെയും ജനങ്ങളിലേക്ക് എത്തിക്കുകയാണ് ആസ്റ്റർ മെഡ്‌സിറ്റി ലക്ഷ്യമിടുന്നത്.

Spread the News

Leave a Comment

IMG 20260806 WA0051