തൃക്കടീരി: കാരാട്ടുകുർശ്ശി പതിനൊന്നാം വാർഡിൽ വൈദ്യുതലൈൻ ഇല്ലാത്ത പ്രദേശങ്ങളിൽ സോളാർ തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ടമായി കിഴക്കെതൊടി റോഡിൽ സ്ഥാപിച്ച സോളാർ തെരുവുവിളക്ക് വാർഡ് മെമ്പർ കെ. ജിനേഷ് ഉദ്ഘാടനം ചെയ്തു.
വൈദ്യുതലൈൻ എത്താത്ത പ്രദേശങ്ങളിലെ രാത്രികാല യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സോളാർ തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കുന്നത്.
വാർഡ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ. ദീപേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് കമ്മിറ്റി പ്രസിഡന്റ് കെ. ജിനേഷ് കല്ലിടുമ്പിൽ അധ്യക്ഷത വഹിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി വിനോദ് കണ്ണാട്ടിൽ, പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എൻ.കെ. ഹരിദാസൻ എന്നിവർ സംസാരിച്ചു.
വാർഡ് കമ്മിറ്റി സെക്രട്ടറി പി. സാജൻ നന്ദി രേഖപ്പെടുത്തി.
വൈദ്യുതലൈൻ ഇല്ലാത്ത പ്രദേശങ്ങളിൽ സോളാർ തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതി പ്രദേശവാസികൾക്ക് ഏറെ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അനുഗ്രഹ വിഷൻ ന്യൂസ് | തൃക്കടീരി