anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

‘ യത്തീങ്കുട്ടി’യുടെ കവർ പ്രകാശനം ചെയ്തു; ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പുസ്തകം പുറത്തിറങ്ങും

അജ്മാൻ:  ഹംസ കൊല്ലത്ത് രചിച്ച ‘യത്തീംകുട്ടി’ എന്ന കൃതിയുടെ കവർ പ്രകാശനം എമിറേറ്റ്സ് ആൻഡ് സീഡ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ശംസു സുമാൻ സി.ടി. നിർവഹിച്ചു.

വസീം യൂസഫ് ബട്ട്, ഗണേഷ് കൃഷ്ണ, അഷ്റഫ് കരിപ്പുറത്ത്, നാസർ സൽമാൻ, റോബിൻ ജോൺ, ലാമി റഷീദ് കൈക്കോളം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഓൺലൈനായി സംഘടിപ്പിച്ച കവർ പ്രകാശന ചടങ്ങിൽ പ്രമുഖ എഴുത്തുകാരായ ഇ.കെ. ദിനേശൻ, ഒ.കെ. ഷാജി, റിഹാൻ റഷീദ്, വെളിച്ചെണ്ണാടൻ, സനീം കെ.പി., ഗിഫു മേലാറ്റൂർ, മുബ്താർ ഉളറപൊയിൽ, റിയാസ് അഹമ്മദ് തുടങ്ങിയ സാഹിത്യ, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖരും പങ്കാളികളായി.

ജനിക്കും മുമ്പേ പിതാവിനെയും രണ്ടാം വയസ്സിൽ മാതാവിനെയും നഷ്ടപ്പെട്ട ഉമ്മയുടെ ജീവിതപ്പോരാട്ടമാണ് ‘യത്തീംകുട്ടി’യുടെ പ്രമേയം. അനാഥത്വത്തിന്റെയും ദാരിദ്ര്യത്തിന്റെയും പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തിൽ മുന്നേറിയ അമ്മയുടെയും മക്കളുടെയും യഥാർത്ഥ അനുഭവങ്ങളാണ് പുസ്തകത്തിൽ ആവിഷ്കരിക്കുന്നത്.

വള്ളുവനാടൻ ഗ്രാമജീവിതത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യബന്ധങ്ങളിലെ ഓർമകളും അനുഭവങ്ങളും അവതരിപ്പിക്കുന്ന കൃതിയാണ് ‘യത്തീംകുട്ടി’. ജീവിതത്തിലെ കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കുന്ന ഒരു സ്ത്രീയുടെ ആത്മധൈര്യവും സ്നേഹവും അതിജീവനവുമാണ് പുസ്തകത്തിന്റെ ഉള്ളടക്കത്തിന് കരുത്തേകുന്നത്.

340 പേജുകളിലായി പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ പ്രസാധകർ ഒലീവ് ബുക്സാണ്. ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പുസ്തകം പ്രകാശനം ചെയ്യാനാണ് തീരുമാനം. നവംബർ 4 മുതൽ 15 വരെയാണ് ഇത്തവണത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നത്.

അനുഗ്രഹ വിഷൻ ന്യൂസ്

Spread the News

Leave a Comment

IMG 20260806 WA0051