മാരായമംഗലം വേങ്ങനാട്ട് ക്ഷേത്രത്തിൽ ഈ വർഷം ഡിസംബറിൽ ഭാഗവത കോകിലം വെൺമണി കൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ നടത്തുന്ന ശ്രീമദ് ഭാഗവത നവാഹ സത്രയജ്ഞത്തിൻ്റെ സ്മരണിക പ്രകാശനം ചെർപ്പുളശേരി ശബരി ഗ്രൂപ്പ് പി. ശ്രീകുമാർ മലബാർ സൗഹൃദ വേദി കൺവീനർ ബിജുമോൻ പന്തിരുകുലത്തിന് നൽകി നിർവ്വഹിച്ചു. ക്ഷേത്രം മേൽശാന്തി ഗുരുവായൂർ മണികണ്ഠൻ ശർമ്മ, രക്ഷാധികാരികളായ പറമ്പത്ത് രാമൻ കുട്ടിനായർ, ആന്ത്രംകുന്നത്ത് ഉണ്ണികൃഷ്ണൻ നായർ, എം.കെ വിശ്വനാഥൻ മാസ്റ്റർ, ഉണ്ണി കാവിങ്കൽ ദേവീപ്രസാദം, ഭാസ്ക്കരൻ വൃന്ദാവനം ഡോ. കെ അജിത് എന്നിവർ സംസാരിച്ചു.
അങ്ങാടിപ്പുറം ശ്രീ ദുർഗാ മാതൃമണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ സമ്പൂർണ്ണ ദേവീ മാഹാത്മ്യ പാരായണവും സമൂഹനാമ ജപ പ്രദക്ഷിണവും നടത്തി. തദ് വസരത്തിൽ മുതിർന്ന ആത്മീയാചാര്യനായ പറമ്പത്ത് ഗോവിന്ദൻ കുട്ടിനായരെ ആദരിച്ചു.
ഡിസംബർ ഇരുപതു മുതൽ ഇരുപത്തൊമ്പത് കൂടിയുള്ള ദിവസങ്ങളിൽ ക്ഷേത്രത്തിൽ നടത്തുന്ന ഭാഗവത നവാഹ സത്ര യജ്ഞത്തിൽ
കഴിഞ്ഞ വർഷങ്ങളിൽ ക്ഷേത്രത്തിൽ നടത്തിയ ഭാഗവത സപ്താഹ യജ്ഞത്തിന് കാർമ്മികത്വം വഹിച്ച എല്ലാ ആചാര്യന്മാരും പങ്കാളികളാകുമെന്നും
ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
ആദ്യകാലത്ത് സപ്താഹ യജ്ഞത്തിൻ്റെ ആചാര്യനായിരുന്ന ഉദിത് ചൈതന്യ സ്വാമികൾ നവാഹ സത്രത്തിന് ആശംസാസന്ദേശം നൽകിയതായി ഭാരവാഹികൾ അറിയിച്ചു.