ചെർപ്പുളശ്ശേരി:. ബിജെപി ചെർപ്പുളശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൗരജാഗ്രത തെരുവ് ജനസഭകൾ സമാപിച്ചു. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന ജനസഭകളുടെ സമാപന സമ്മേളനം ബിജെപി പാലക്കാട് വെസ്റ്റ് ജില്ലാ പ്രസിഡന്റ് പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.
എസ്.ഐ.ആർ. (വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം), വോട്ട് ചോരി തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പൗരജാഗ്രത തെരുവ് ജനസഭകൾ സംഘടിപ്പിച്ചതെന്ന് ബിജെപി നേതൃത്വം അറിയിച്ചു.
എസ്.ഐ.ആറിന്റെയും വോട്ട് ചോരി ആരോപണങ്ങളുടെയും പേരിൽ വ്യാജപ്രചാരണങ്ങൾ നടത്തി രാജ്യത്ത് അസ്ഥിരതയും സംഘർഷവും സൃഷ്ടിക്കാൻ പ്രതിപക്ഷ പാർട്ടികളും രാഷ്ട്രവിരുദ്ധ ശക്തികളും ശ്രമിക്കുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. ഇത്തരം നീക്കങ്ങളെ ജനങ്ങൾക്കുമുന്നിൽ തുറന്നുകാട്ടുന്നതിനും ജനാധിപത്യ സംവിധാനങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമാണ് ജനസഭകൾ സംഘടിപ്പിച്ചതെന്നും നേതാക്കൾ വ്യക്തമാക്കി.
സമാപന സമ്മേളനത്തിൽ ബിജെപി മണ്ഡലം പ്രസിഡന്റ് പി. ജയൻ അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് പി. സത്യഭാമ, സംസ്ഥാന കൗൺസിൽ അംഗം കെ. ഹരിദാസൻ, ജനറൽ സെക്രട്ടറിമാരായ ടി. കൃഷ്ണകുമാർ, വിനോദ് കണ്ണാട്ടിൽ എന്നിവർ സംസാരിച്ചു.
നേതാക്കളായ എ. ശ്രീനാരായണൻ, വിജീഷ് നെല്ലായ, കെ. രാജു, വി.പി. നാരായണൻകുട്ടി, അജീഷ് കുറുവട്ടൂർ, പി. മണികണ്ഠൻ, പ്രസാദ് കുളപ്പട, എൻ. കവിത, വിപിൻ പുളിങ്ങര, എം. രമേശ്, കെ. രാജീവ്, എം.വി. വിശ്വനാഥൻ, എൻ.കെ. ഹരിദാസ്, രഞ്ജിത് എഴുവന്തല, വിശാഖ് മനു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കെതിരെ രാഷ്ട്രീയമായും ജനാധിപത്യപരമായും ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പൗരജാഗ്രത തെരുവ് ജനസഭകൾ സംഘടിപ്പിച്ചതെന്ന് ബിജെപി നേതൃത്വം അറിയിച്ചു.