anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഡോക്ടർ പി മുരളി മോഹൻ രചിച്ച ” കിട്ടുണ്ണി സർക്കസ് എന്ന ചെറുകഥാ സമാഹാരം ഒൿടോബർ 24 ന് പ്രകാശനം ചെയ്യും

ചെർപ്പുളശ്ശേരി. മാധ്യമപ്രവർത്തകനായ ഡോക്ടർ പി മുരളി മോഹൻ രചിച്ച കിട്ടുണ്ണി സർക്കസ് എന്ന ചെറുകഥാസമഹാരത്തിന്റെ പ്രകാശനം ഒക്ടോബർ 24 ശനിയാഴ്ച നടക്കും. ഗ്രേപ്പ് ബുക്സ് ആണ് പ്രസാധകർ . വൈകുന്നേരം 4 മണിക്ക് ചെർപ്പുളശ്ശേരി ശബരി ഹാളിൽ സോപാനസംഗീതജ്ഞൻ ഞരളത്ത് ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ചെർപ്പുളശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ ടി ജംസിയ അധ്യക്ഷതവഹിക്കും. കെ ബാലകൃഷ്ണൻ മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തും. സാഹിത്യകാരനും,  പാലക്കാട് ജില്ല ഇൻഫർമേഷൻ ഓഫീസറുമായ ഐ ആർ പ്രസാദ് പുസ്തകം പ്രകാശനം ചെയ്യും. ഡോക്ടർ പി മുരളി മോഹൻ രചിച്ച ചിതയ്ക്കപ്പുറം എന്ന നോവലിന്റെ കവർ പ്രകാശനം സുരേഷ് പട്ടാമ്പി ( ഏഷ്യാനെറ്റ് ന്യൂസ്) നിർവഹിക്കും. ചെർപ്പുളശ്ശേരി നഗരസഭ കൗൺസിലർമാരായ കെ എം ഇസാക്ക്, പി ജയൻ, ഷീജ ബാലകൃഷ്ണൻ, മാധ്യമപ്രവർത്തകനും നോവലിസ്റ്റും ആയ കൊളത്തൂർ മണികണ്ഠൻ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തും. ഡോക്ടർ പി മുരളി മോഹൻ മറുപടി പ്രസംഗം നടത്തും. ചെർപ്പുളശ്ശേരി മീഡിയ സെന്റർ സെക്രട്ടറി ശിശിര കൃഷ്ണ സ്വാഗതവും, മീഡിയ സെന്റർ പ്രസിഡന്റ് നിഖിൽ രാജ് നന്ദിയും പറയും.

Spread the News

Leave a Comment

IMG 20260806 WA0051