ചെർപ്പുളശ്ശേരി. ഡോക്ടർ മുരളി മോഹൻ എഴുതിയ ചെറുകഥാസമാഹാരം കിട്ടുണ്ണി സർക്കസ് പ്രകാശനം ചെയ്തു. ചെർപ്പുളശ്ശേരി ശബരി ഹാളിൽ നടന്ന പ്രകാശന യോഗത്തിൽ ചെർപ്പുളശ്ശേരി നഗരസഭ പ്രതിപക്ഷ നേതാവ് കെ എം ഇസാക്ക് അധ്യക്ഷതവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ കെ ടി ജെംസിയ ഉദ്ഘാടനം നിർവഹിച്ചു. പുസ്തകത്തിന്റെ പ്രകാശനം പാലക്കാട് ജില്ല ഇൻഫർമേഷൻ ഓഫീസറും എഴുത്തുകാരനുമായ പ്രസാദ് ഐ ആർ നിർവഹിച്ചു. കെ ബാലകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി. ഡോക്ടർ മുരളി മോഹൻ എഴുതിയ ചിതക്കപ്പുറം എന്ന നോവലിന്റെ കവർ പ്രകാശനം സുരേഷ് പട്ടാമ്പി ഏഷ്യാനെറ്റ് ന്യൂസ് നിർവഹിച്ചു.
ചെർപ്പുളശ്ശേരി നഗരസഭ കൗൺസിലർമാരായ പി ജയൻ, ഷീജ ബാലകൃഷ്ണൻ, കുഞ്ചു നായർ ട്രസ്റ്റ് സെക്രട്ടറി പീതാംബരൻ ആനമങ്ങാട്. ഗ്രേപ്പ് ബുക്സ് പ്രതിനിധി അജ്മൽ ഹസൻ, മീഡിയ ക്ലബ് സെക്രട്ടറി ശിശിരകൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു.മുരളി മോഹൻ മറുപടി പ്രസംഗം നടത്തി. ജയ വിദ്യ നന്ദി പ്രകാശിപ്പിച്ചു.
1 thought on “ഡോക്ടർ മുരളി മോഹൻ എഴുതിയ കിട്ടുണ്ണി സർക്കസ് ചെറുകഥ സമാഹാരം പ്രകാശനം ചെയ്തു”
അഭിനന്ദനങ്ങൾ, വരാൻ കഴിയാത്തതിൽ ഖേദിക്കുന്നു