പാലക്കാട്: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റിനർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 2.160 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ.
കഞ്ചിക്കോട് ചുള്ളിമടയ്ക്ക് സമീപം കൊട്ടാമുട്ടി പളയേരിപ്പൊറ്റയിൽ താമസിക്കുന്ന ശിവകുമാറിന്റെ മകൻ ശക്തിവേൽ (29) ആണ് അറസ്റ്റിലായത്.
പുതുശ്ശേരി സെൻട്രൽ വില്ലേജിലെ കളപ്പാറ–കൊട്ടാമുട്ടി റോഡിൽ നടത്തിയ പരിശോധനയിലാണ് ബജാജ് പൾസർ ബൈക്കിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് എക്സൈസ് സംഘം പിടികൂടിയത്.
പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റിനർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എൻ. നൗഫലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിക്കെതിരെ എൻഡിപിഎസ് നിയമപ്രകാരം കേസെടുത്തു.
എക്സൈസ് ഇൻസ്പെക്ടർ ജിഷ്ണു ജി., അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം. മാസിലമണി, പ്രിവന്റീവ് ഓഫീസർ എസ്. സുജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എൻ. രജിത്ത്, എം. അഷ്കർ, എ. തൗഫീഖ്, കെ. സുധീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.